Tuesday, April 14, 2009

ഞാനും ഹിജടകളും ....


ഞാന്‍ v/s ഹിജടാസ്
ഹായ് കൂട്ടുകാരെ ....ഇത്തവണ ഞാന്‍ ഒരു കൊച്ചു സംഭവം നിങ്ങളും ഒത്തു പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.സംഭവം നടക്കുന്നത് രണ്ടര കൊല്ലം മുന്‍പ്‌ ട്രെയിനില് ആണ്. അന്ന് ഞാന്‍ ചെന്നൈ -ലെ ട്രെയിനിംഗ് കഴിഞ്ഞു മുംബൈ -ലേക്ക് വരികയാണ്.. മനസ്സില് ആകെ ഭയമാണ് മുംബൈ -നേ കുറിച്ച്...കാരണം ആ ഇടക്കാണ് ഇവിടെ സ്ഫോടനങ്ങള് ഒക്കെ നടന്നത് , പിന്നെ സിനിമയില്‍ മറ്റും കേട്ടറിഞ്ഞ സംഭവങ്ങളും ..
പിന്നെ ആകെ ഉള്ള സമാധാനം ലാലേട്ടന്‍ ധാരാവി എന്നാ ചേരി ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചതാണ്..അത്രയും ശല്യം ഒഴിഞ്ഞു കിട്ടിയല്ലോ...അല്ലെങ്കില് ഞങ്ങള് എന്ത് ചെയ്തേനെ ..ഹോ ആലോചികാനേ വയ്യ..
ഞാന്‍ ഒറ്റയ്ക്കല്ല.., കൂടെ മുംബൈ-ലേക്ക് പോസ്റ്റിങ്ങ് കിട്ടിയ കൂട്ടുകാരും ഉണ്ട്..രണ്ടാളെ (ബനീഷ്, കിരണ് )ഒഴിച്ച് ആരെയും പരിചയമില്ല. മറ്റുള്ളവര് പത്തനംതിട്ടയില് നിന്നും ഉള്ളവരാണ്..(ഷാനവാസ്,ദിലീപന്‍).. ഷാനവാസ് എന്നാ മനുഷ്യന്‍ ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല..അവന്‍റെ വെടിയും കേട്ട് ഞങ്ങള്‍ ബോധരഹിതരായി കിടക്കുകയാണ്...കൂടാതെ അവനു കൂട്ടായി ഒരു തമിഴനെയും കിട്ടി...അയാളും മോശമല്ല...ഷാനവാസ് കത്തി കയറുകയാണ്...ഞങ്ങള് കണ്ണും മിഴിച്ചു ഇരിപ്പാണ്.. ഷാനവാസ് പണ്ട് ആപ്പിള് പറക്കാന് പോയ കഥ തുടങ്ങി...തമിഴന്ടെ കണ്ണില് പൊന്നീച്ച പറന്നു തുടങ്ങിയോ എന്ന് ഒരു സംശയം...
അങ്ങിനെ ഇരിക്കുമ്പോളാണ് അകലെ നിന്നും ഒരു കയ്യടി ശബ്ദം..അത് കേട്ട വഴിക്ക് , ഷാനവാസും കൂട്ടരും വെടി നിര്‍ത്തി ബര്‍ത്ത് -ണ്ടെ മുകളിലേക്ക് ചാടി കയറുന്നു...എനിക്കൊന്നും മനസ്സിലായില്ല.. ഇപ്പൊ താഴെ ഞാന്‍ മാത്രം..ഞാന്‍ അവിടെ തന്നെ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോള് കയ്യടി ശബ്ദം അടുത്ത് വന്നു..കയ്യടിയുടെ ഉറവിടം അറിയാന് ഞാന്‍ തല പൊക്കി നോക്കി...കണ്ട കാഴ്ച..അയ്യോ..അതവരാണ്..
ഹിജടകള്‍!!!!!!!....
ഞാന്‍ ആദ്യമായിട്ടാണ് ഇവരെ ഇത്ര അടുത്ത് നിന്നും കാണുന്നത്..സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട്..തലാങ്കു തരി കിടതോം.. പക്ഷെ ശരിക്കും അവറ്റകള് അത് പോലെ ആയിരുന്നില്ല..ഞാന് ഒരു നാട്ടിന്‍ പുറത്തു കാരനല്ലേ..തുമ്പൂര് കാരന്‍ ..നിഷ്കളങ്കാരില് നിഷ്കളങ്കന് ...എനിക്ക് കരച്ചില് വന്നു തുടങ്ങി..ഇപ്പൊ മനസ്സിലായി ..അവന്‍മാര്‍ ബര്‍ത്ത് -ണ്ടെ മുകളിലേക്ക് ചാടി കയറിയത് എന്തിനാണെന്ന്.. എനിക്കൊന്നും ചെയ്യാന് പറ്റിയില്ല..വളരെ വൈകി പോയിരുന്നു..ഞാന്‍ നിസ്സഹായനായി അവരുടെ മുഖത്ത് നോക്കി..ദുഷ്ടന്മാര്‍ ..ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലുമില്ല അവര്‍ക്ക് ...ഇവറ്റകള് എന്നെ പൊതിഞ്ഞു..കൂടാതെ കാശ് ചോദിച്ചു തുടങ്ങി..കീശയിലേക്ക് ഞാന്‍ ഒന്ന് ഇറങ്ങി തപ്പി നോക്കി..ഒറ്റ ചില്ലറ പോലും ഇല്ല..ഒക്കെ പതിന്ടെ നോട്ടുകള് മാത്രം..ഇവറ്റകള് എന്‍റെ മാനം കവരുന്നതിനു മുന്‍പ് എന്തെങ്കിലും ചെയ്യണം..കൂട്ടുകാരെ കുറിച്ച് പറയണ്ടല്ലോ...ഇങ്ങിനെ വേണം സുഹൃത്തുക്കള് ..ഞാന്‍ വേഗം പതിന്ടെ നോട്ടെടുത്ത് കൊടുത്തു...എല്ലാവരും കൂടി എന്‍റെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചു. ..അവര് അടുത്ത ബോഗിയിലേക്കു യാത്രയായി..രക്ഷപെട്ടു...കുറച്ചു കഴിഞ്ഞപ്പോള് മുകളില് നിന്നും വരുന്നു നമ്മുടെ കൂട്ടുകാര് .. ഞാന്‍ ഒന്നും പറഞ്ഞില്ല..
അങ്ങിനെ വീണ്ടും കുറച്ചു കഴിഞ്ഞു...വീണ്ടും കയ്യടി...ഞാന്‍ ജീവനും കൊണ്ട് മുകളിലേക്ക് കയറാന്‍ നോക്കി...അവിടെയും നമ്മുടെ കൂട്ടുകാര് എന്നെ തകര്ത്തു ...എന്നെ ചവിട്ടി വീഴ്ത്തി അവര്‍ സ്ഥലം കയ്യടക്കി...നോ രക്ഷ..കയ്യടി അടുത്ത് വന്നു..എന്റെ ഹൃദയം അടിപ്പു കൂടി വന്നു...വീണ്ടും അവര് എന്നെ പൊതിഞ്ഞു...കാശ് ചോദിച്ചു...ഞാന്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.."ഇല്ല" അവറ്റകളുടെ നേതാവ് എന്റെ അടുത്തേക്ക് വന്നു..ഒറ്റ നോട്ടം...ഞാന്‍ പേടിച്ചു പോയി...ദേഹത്ത് കയ്യ് വച്ച് തുടങ്ങി...അടുത്ത ബോഗിയില് നിനും ഹിജടകളെ വിളിച്ചു വരുത്തുന്നു...ഞാന്‍ വേഗം വീണ്ടും പതിന്ടെ നോട്ടെടുത്ത് നീട്ടി..ചിരിച്ചു കൊണ്ട് എന്‍റെ പോക്കെറ്റില് നിന്നും ഒരു പത്തു കൂടി എടുത്തു എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി..എല്ലാം കഴിഞ്ഞു...കൂട്ടുകാര്‍ താഴോട്ടു വന്നു...എനിക്ക് വട്ടു പിടിച്ചു തുടങ്ങി..മുപ്പതു രൂപ പോയിരിക്കുന്നു...
കുറെ കഴിഞ്ഞപ്പോള് വീണ്ടും കയ്യടി ശബ്ദം..ഞാന്‍ വൈകിയില്ല ..വേഗം പ്ലാന്‍ നടപ്പാക്കി...ഇപ്പ്രാവശ്യം ഞാന്‍ വിജയിച്ചു..ഞാന്‍ ബര്‍ത്ത് -ഇല്‍ എത്തി...മറ്റുള്ളവരും എവിടെയോ കേറി രക്ഷപെട്ടു...അങ്ങിനെ ഞാനും രക്ഷപെട്ടു...ഇപ്പ്രാവശ്യം ഞാന്‍ പഠിച്ചു...ഇനി എന്നെ അനുഗ്രഹിക്കാന്‍ ആരും വരണ്ട... ഈ വിഷമത്തോട്‌ കൂടിയാണ് ഞാന്‍ മുംബൈ-ഇല്‍ എത്തിയത്..
അങ്ങിനെ ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഞാന്‍ ഓഫീസില് നിന്നും വരുകയാണ്..അന്ന് ഇവിടെ ഹോളിയായിരുന്നു...ഞാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ..അപ്പോളാണ് അമ്മയുടെ ഫോണ് കാള്...ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ ഹിജടകള് ഒരാളെ ഓടിപ്പിച്ചു കൊണ്ടിരിക്കുന്നു..ഞാന്‍ വിചാരിച്ചു..അതയാളെ അല്ലെ..എന്നെ അല്ലല്ലോ...പക്ഷെ എനിക്ക് തെറ്റി...അവറ്റകള് എന്‍റെ അടുത്ത് വന്നു...കയ്യില് ഒരു പാത്രവും കളര്‍ പൊടിയും ആയി..ഞാന്‍ വേഗം ഒരു രൂപ എടുത്തു കൊടുത്തു...അവറ്റകള്ക്ക് വേണ്ട...എന്റെ ഷര്‍ട്ട്‌ -പിടിച്ചു തുടങ്ങി...അവരുമായുള്ള മല്‍പിടുതത്തില്‍ എന്‍റെ ഫോണ്‍ താഴെ വീണു..കവര്‍ രണ്ടു കഷ്ണം..ഒരാഴ്ച മുന്ന് വാങ്ങിയ എന്‍റെ മൊബൈല്‍ .. ഞാന്‍ പോന്നു പോലെ കൊണ്ട് നടക്കുന്ന സാധനം.. എന്‍റെ കണ്ണിലേക്കു ചോര ഇരച്ചു കയറി..എവിടുന്നോ ധൈര്യം വന്നിരിക്കുന്നു... ഞാന്‍ അറിയാവുന്ന ഹിന്ദി-യില് അവറ്റകളെ ചീത്ത പറഞ്ഞു.. " arey hat , hat jaa " എന്നൊക്കെ പറഞ്ഞു നോക്കി..ഭാഗ്യം അവറ്റകളും പേടിച്ചിരിക്കുന്നു...അവറ്റകള് ഓടി പോയിരിക്കുന്നു.ഇതിന്ടെ ഇടയ്ക്കു ആകെയുള്ള ബസ്-ഉം പോയി....ഞാന്‍ ഓടി പോയി ഫോണ് എടുത്തു...ഭാഗ്യം cell കവര്‍ മാത്രമേ വിട്ടു പോയിരുന്നുള്ളൂ ..അത് ഞാന്‍ ശരിയാക്കി..അപ്പോളും അമ്മ ഫോനിലുണ്ടായിരുന്നു...അമ്മ ചോദിക്കാന്.." അവിടെ എന്താണ് ഒരു ബഹളം..?" ഞാന് കാര്യം പറഞ്ഞു മനസ്സിലാക്കി...പിന്നെ വേഗം ഒരു ടാക്സി പിടിച്ചു വേഗം സ്റ്റേഷനിലേക്ക് പോയി...ഇപ്പോളും എന്‍റെ. മൊബൈലില് ആ സംബവതിന്ടെ പാട് ഉണ്ട്...
അടുത്ത് ഞാന്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോവുകയായിരുന്നു..,ട്രെയിനില്‍..അതാ വരുന്നു...കയ്യടിച്ചു കൊണ്ട് മോഡേണ്‍ ഹിജഡ..വേഷം ജീന്‍സും ടോപ്പ് -ഉം ആണ്...കാണാന്‍ തരകേടില്ല..മോഡേണ് ഹിജടയെ..ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്..പൊതുവേ ഇവറ്റകളുടെ വേഷം സാരി ആയിരിക്കും..അതാ എന്‍റെ അടുത്തേക്ക് തന്നെ വന്നു..ലോക്കല്‍ ട്രെയിന് ആയതു കൊണ്ട് കുറെ ആള്‍കാര്‍ ഉണ്ടല്ലോ...ഞാന്‍ വേഗം ഒരാളുടെ അടുത്തേക്ക് മാറി നിന്നു..ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു...ഞാന്‍ രണ്ടും കല്പിച്ചു (മനസ്സില്‍ ഡിങ്കനെ ഓര്‍ത്തു കൊണ്ട് ) പറഞ്ഞു.."നഹീ" ..അതിനു പോയാല്‍ മതിയായിരുന്നു...പോവാന്‍ നേരത്തു എന്‍റെ തലയില്‍ കയ്യ് വച്ച് ഒരു നല്ല അനുഗ്രഹം വച്ച് തന്നു...എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു.....ഞാനും ചിരിച്ചു..അല്ലാതെ എന്താണ് ചെയ്യുക...എന്തായാലും കാശ് പോയില്ല..പക്ഷെ ആ അനുഗ്രത്തിണ്ടേ ഫലം എനിക്ക് കിട്ടി..ഇന്റര്‍വ്യൂ . ബോര്‍ഡില്‍ അവര്‍ എന്നെ കൊന്നു കൊല വിളിച്ചു..അതും പൊളിഞ്ഞു...
ഇപ്പോളും നാട്ടിലേക്ക് ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഇവറ്റകള് വരാറുണ്ട്..പക്ഷെ ഇപ്പൊ എനിക്ക് ആദ്യത്തെ അത്രയും പേടി ഇല്ല...കണ്ടു കണ്ടു പരിചയമായി...കൂട്ടിനു ആരെങ്കിലും ഉണ്ടെങ്കില് ഞാന്‍ ധൈര്യം സംഭരിച്ചു പറയും.."നഹീ" ഒറ്റയ്ക്ക് ആണെന്കില് എന്തെങ്കിലും കൊടുത്തു ഞാന്‍ മാനം രക്ഷിക്കും...ഇവറ്റകള്‍ എപ്പോ വന്നാലും എനിക്ക് ധനനഷ്ടം ആണ് ഫലം ....

"എന്താണാവോ ഇവറ്റകള്‍ക്ക് എന്നോട് ഇത്ര ഇഷ്ടം...."

Monday, April 6, 2009

ദാരുണമായ കൊലപാതകം


ദാരുണമായ കൊലപാതകം ..? ആത്മഹത്യ ...?

ഹായ് കൂട്ടുകാരെ ..ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു...ഇപ്പ്രാവശ്യം എന്‍റെ കഥ ഒരു കൊലപാതകത്തെ കുറിച്ചാണ്.ആരും ഞെട്ടണ്ടാ.അതിനു മുന്പ്. നമുക്ക് കുറച്ചു പിന്നിലേക്കു യാത്ര ചെയ്യണം.


അങ്ങിനെ മുംബൈ -യിലെ ഒരു കൊല്ലം കൂടി കഴിഞ്ഞിരിക്കുന്നു..ആകെ രണ്ടര കൊല്ലം ആയിരിക്കുന്നു..ഇവിടെ ഓരോ കൊല്ലം കഴിയുമ്പോളും നെഞ്ചിനക്കത്ത് ഒരു പെടപ്പാണ്..വേറെ ഒന്നും അല്ല..വാസ സ്ഥലം തന്നെ..ഒരു കൊല്ലത്തെക്കാന് നമ്മള്‍ റൂം എടുക്കുക..അത് കഴിഞ്ഞാല് ഒന്നുകില്‍ റൂം വേറെ നോക്കണം അല്ലെങ്കില്‍ കോണ്ട്രാക്റ്റ് പുതുക്കി (വാടക കൂടും) അവിടെ തന്നെ കൂടാം..മിക്കതും അത് നടക്കാറില്ല..കാരണം വാടക തന്നെ..ഓരോ കൊല്ലം കഴിയുന്തോറും വാടക കുത്തനെ മോളിലേക്കാന്..അതിവിടത്തെ പെണ്‍ കുട്ടികളുടെ വസ്ത്രം പോലെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടേനെ... പിന്നെ ഞങ്ങള് bachelors ആണല്ലോ..അപ്പോള്‍ റൂം കിട്ടാനും കൂടുതല്‍ വിഷമമാണ്..
രണ്ടര കൊല്ലത്തിനിടക്ക് ഇതിപ്പോള്‍ നാലാമത്തെ റൂം ആണ്.. റൂം കിട്ടാന്‍ കല്യാണം വരെ കഴിച്ചാലോ എന്ന് വരെ വിചാരിച്ചവരുണ്ട് ..


മൂന്നാമത്തെ റൂം പുതുക്കാന്‍ owner സമ്മതിച്ചില്ല..കാരണം ഞങ്ങള്‍ റൂം വൃത്തിയായി സൂക്ഷിച്ചിരുന്നു..അത് അയാള്‍ക്ക് പിടിച്ചില്ല..ഞങ്ങളെ പിടിച്ചു പുറത്താക്കി..അതിനു തൊട്ടടുത്ത വീട്ടുകാരും സഹായിച്ചു..അവര്‍ക്ക് എപ്പോളും പരാതിയാണ്...കാരണം ഞങ്ങളുടെ ഷൂസ് , ചപ്പല്‍സ് എന്നിവ തന്നെ...അത് അവരുടെ റൂമിന് മുന്നിലാണ് ഞങ്ങള് വക്കുക...ഞങ്ങളുടെ ചപ്പല്‍സിനു മറ്റുള്ളവരുടെ പോലെ ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല.. അതവര്‍ക്ക് പിടിച്ചില്ല...അത് തന്നെ കാരണം...ഇതിനെല്ലാം കാരണം അവന്‍ തന്നെ ബനീഷ്. അവന്‍ എവിടെ പോയി വന്നാലും പുതിയ ചപ്പല്‍ വാങ്ങി വരും...എന്നിട്ട് പറയും.." കണ്ടോടാ എന്‍റെ പുതിയ ചെരുപ്പ് ..വെറും പത്തു രൂപ.." അടുത്ത ദിവസം , അത് ഒരു മൂലയില്‍ കിടപ്പുണ്ടാവും ..വാറ് പൊട്ടി..അങ്ങിനെ ഒരു കൂംബാരമുണ്ട് അവന്‍റെ ചെരിപ്പുകള്‍ ..

പുതിയ റൂമിന് ബ്രോക്കെരെ സമീപിച്ചു..അയാള്‍ മലയാളിയാണ്...കുറച്ചു ദിവസം ഞങ്ങളെ കറക്കി...അയാളുടെ ഒരു പ്രയോഗമുണ്ട് " റൂം അല്ലെ .. അത് ഞാന്‍ പറ്റിച്ചു തരാം ..പേടിക്കണ്ട ആവശ്യം ഇല്ല.."എനിക്ക് ഒരു condition ഉണ്ടായിരുന്നു..ജലം തന്നെ ..അത് ഫുള്‍ ടൈം വേണം...ഞങ്ങളുടെ റൂം മേറ്റ് സന്തോഷ് ടോക്കന് കൊടുത്തു റൂം ഉറപ്പിച്ചു..ഞങ്ങള് അതറിഞ്ഞില്ല..ഞങ്ങള്‍ ഇയാളുടെ അടുത്തും ഉറപ്പിച്ചു.രാത്രി ഞങ്ങള്‍ കൂലങ്കുഷിതമായി ചര്‍ച്ച ചെയ്യുകയാണ്..സന്തോഷിണ്ടേ റൂമില്‍ വെള്ളം ഇല്ല..ഞാന്‍ ശക്തിയായി പ്രധിഷേധിച്ചു.എന്നാലും എന്‍റെ പ്രധിഷേധം അവഗണിച്ച് അവര്‍ പിറ്റേ ദിവസം മലയാളിയുടെ അടുത്ത് പോയി ... ഷാനവാസ് പുതിയ നമ്പര്‍ ഇറക്കി...ഞങ്ങള്‍ക്ക് പുനയിലേക്ക് ട്രാന്‍സ്ഫര്‍ ആയെന്നു..കുറെ ഉടക്കുണ്ടാക്കി ഞങ്ങള്‍ അത് വേണ്ട എന്ന് വച്ചു ...റൂമില്‍ ചെന്ന് ഞങ്ങള് സന്തോഷിനോട് ഈ സന്തോഷ വര്‍ത്തമാനം പറഞ്ഞു...അവന്‍ ഞങ്ങളെ തറപ്പിച്ചു നോക്കി...ഞങ്ങള്ക്കൊ്ന്നും മനസ്സിലായില്ല...അവന്‍ തലയ്ക്കു കയ്യ് വച്ച് പറഞ്ഞു.." ഞാന്‍ എന്‍റെ റൂം cancel ചെയ്തു " ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി ...ഉതരത്തിലെ കിട്ടിയുമില്ല കക്ഷത്തിലെ പോകുകയും ചെയ്തു...


ഇനി മലയാളിയുടെ അടുത്ത് പോകാന്‍ പറ്റില്ല..പ്രത്യേകിച്ച് ഷാനവാസിന്..എനിക്ക് പോകാം...ഒടുവില്‍ ഞാന്‍ ചെന്ന് പറഞ്ഞു..." ചേട്ടാ ട്രാന്‍സ്ഫര്‍ cancel ആയി ..റൂം ...." അയാള് ഒരു നോട്ടം നോക്കി...പിന്നെ പറഞ്ഞു..." ആ ഷാനവാസ് എന്താണ് പറഞ്ഞത്..അവനെ ഞാന്‍ ..." ഞാന്‍ അയാളെ താങ്ങി...ശരിയാ..അവന്‍ പലപ്പോളും അങ്ങിനെയാ..അവനു പെരുമാറാന്‍ അറിയില്ല...ചേട്ടന്‍ എങ്ങിനെയെങ്കിലും റൂം ശരിയാക്കണം. ലാസ്റ്റ് ഡേറ്റ് അടുത്ത് വരുന്നു..."ഒടുവില്‍ അയാള്‍ പറഞ്ഞു..." ശരി ഞാന്‍ പറ്റിച്ചു തരാം..." എനിക്ക് സന്തോഷമായി...പക്ഷെ എനിക്ക് അറിയില്ലായിരുന്നു...അത് അയാള്‍ ശരിക്കും പറ്റിച്ചതാനെന്നു..ഒടുവില്‍ അയാള്‍ ശരിക്കും പറ്റിച്ചു തന്നു...കയ്യില്‍ റൂം ഇല്ല എന്ന്...എല്ലാവര്‍ക്കും വട്ടു പിടിച്ചു തുടങ്ങി...എല്ലാവരും നാല് പാടും ചിതറിയോടി .. ഒടുവില്‍ പനവെലിനടുത്തു ഒരു റൂം ശരിയായി ..കുറഞ്ഞ വാടക..ഫുള്‍ ടൈം പാനി ..ഞാന്‍ സമ്മതിച്ചു...റൂം എടുത്തു....ബ്രോക്കര്‍ ഫീസ് കൊടുത്തു..(രണ്ടു മാസത്തെ വാടക )deposit (20k)കൊടുത്തു ... account കാലിയായി ..എല്ലാവര്‍ക്കും സന്തോഷമായി..കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളതിന്ടെ force കുറഞ്ഞോ ..? ഒരു സംശയം..പിന്നെ ഈ സംശയം വന്നില്ല..കാരണം വെള്ളം നിന്നു... കാലത്ത് അഞ്ച് minute വരും..ചിലപ്പോള്‍ അതും ഉണടാവില്ല... ബാക്കി സമയത്ത് എയര്‍ അടിക്കാന്‍ ഉപയോഗിക്കാം (സൈക്കിള്‍) ..ഞാന്‍ saturday ആവുമ്പോള്‍ കെട്ടും കിടക്കയും എടുത്തു എന്‍റെ ചേച്ചിയുടെ വീട്ടിലേക്കു പോകും...അങ്ങിനെ അലക്കും മറ്റും അവിടെ കഴിയും... അതിന്‍റെ ഇടയ്ക്കു സന്തോഷ് ഒഴിച്ച് എല്ലാവരും നാട്ടിലേക്ക് പോയി...bond (രണ്ടു വര്‍ഷം) കഴിഞ്ഞിരിക്കുന്നു ... ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേര് മാത്രം...ഇപ്പോള്‍ ആ റൂമിലെ ടൈം കഴിഞ്ഞിരിക്കുന്നു...വീണ്ടും റൂം മാറേണ്ടിയിരിക്കുന്നു ....വീണ്ടും ടെപോസിറ്റ്, ബ്രോക്കര് ഫീസ് ..അയ്യോ..തല കറങ്ങി തുടങ്ങി....


അങ്ങിനെ ഇരിക്കുമ്പോളാണ് എനിക്ക് പുതിയ കൂട്ടുകാരനെ കിട്ടിയത്...സുനീഷ് ചേട്ടന്‍ ....പുള്ളി ഈ അടുത്ത് മുംബൈ -ഇല്‍ എത്തിയിടുള്ളൂ ..നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി ഇങ്ങോട്ട് വന്ന പുലി ...കാരണം ആള്‍ക്ക് linux വേണം..windows വേണ്ടത്രേ ...ഞാന്‍ എങ്ങിനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങി നാട്ടിലേക്ക് പോകാന്‍ നോക്കുമ്പോളാണ്..ഇങ്ങിനെ ഒരു മനുഷ്യന്‍...ഞാന്‍ ആളെ രാജാവ് എന്നാണ് വിളിക്കാറ്.ഹിന്ദി വെള്ളം പോലെ അറിയാം.ആര്‌ എന്ത് ഹിന്ദിയില്‍ ചോദിച്ചാലും "കേള്‍ക്കുന്നില്ല" എന്നാണ് പറയുക....രാജാവും കൂട്ടരും നെരുള്‍ എന്ന സ്ഥലത്താണ് താമസം..


രാജാവിന്‍റെ പ്രജയാണ് ശ്രീജിത്ത്..ഞാന്‍ മാനേജര്‍ എന്നാണ് വിളിക്കാറ്..കാരണം..ആള് എന്നെക്കാളും ഒരു കൊല്ലം മുന്‍പ് ആണ് കമ്പനിയില്‍ join ചെയ്തതെങ്കിലും സ്വന്തം പ്രയത്നം കൊണ്ട് ഇപ്പോള്‍ ടീം ലീഡര്‍ ഒക്കെ ആണെന്ന് പറയുന്നു..(മാനേജരെ സോപ്പ് ഇട്ടാണ് ഇത് സാധിച്ചതെന്ന് ഒരു ശ്രുതി കേള്‍ക്കുന്നുണ്ട്‌ ..പക്ഷെ നമ്മള്‍ അത് വിശ്വസിക്കരുത് )ഭാവിയിലെ ഞങ്ങളുടെ മാനേജര്‍ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട്...അന്ന് ഞാന്‍ accel വിടും..അങ്ങിനെ ആളെ ഞാന്‍ മാനേജര്‍ എന്ന് വിളിക്കുന്നു..ഇന്നലെ ആ പേര് അന്വര്ത്തമാക്കുന്ന വിധം ഒരു സംഭവം ഉണ്ടായി..ഞായര്‍ ആയതു കൊണ്ട് ഞങ്ങള്‍ കാലത്ത് തന്നെ അങ്ങോട്ട്‌ വച്ച് പിടിച്ചു..കാരണം ഉച്ച ഭക്ഷണം അവിടുന്ന് ആക്കാം..വാതില്‍ തുറന്നു കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ അതിക്രമിച്ചു കടന്നു...അല്ലെങ്കില്‍ വാതില്‍ തുറക്കില്ലായിരുന്നു..ഉച്ചക്ക് കഞ്ഞി വക്കാന്‍ തീരുമാനമായി...കടല കറി റെഡി ആയി...കഞ്ഞി കുക്കറില്‍ ആണ്...കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത റൂമിലെ വേറെ കൂട്ടുകാരന്‍ (ജയന്ത്)വന്നു...രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജ്യതിന്ടെ പല ഭാഗത്ത് നിന്നും കൂട്ടുകാര്‍ (ശരത്,ഷബീര്‍ ) വരുന്നു...അപ്പോള്‍ മാനേജരുടെ മുഖത്തെ ഭാവങ്ങള്‍ ,ഒരു fresher എഞ്ചിനീയര്‍ ഡാറ്റ സെന്റെരിലെ IBM server rack കാണുന്ന പോലെയായിരുന്നു..എന്നാലും ആ പുഞ്ചിരി മുഖത്ത് തന്നെ ഉണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ മാനേജര്‍ ഓടി വന്നു കവിയുടെ (ഈ കക്ഷി താഴെ വരുന്നുണ്ട് ) ചെവിയില്‍ എന്തോ അടക്കം പറയുന്നു...എനിക്കെന്തോ പന്തികേട്‌ തോന്നി..കാര്യം തിരക്കിയപ്പോള്‍ പറയുന്നു ഗാസ് തീര്നു എന്ന്..എല്ലാവരും മുഖത്തോട് മുഖം നോക്കി...ഇത് അവരുടെ അടവ് ആയിരിക്കുമോ? എന്നാലും ഞാന്‍ അവിടെ തന്നെ കിടന്നു..കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലായി കാര്യം സത്യമാണെന്ന്‌..ഭാഗ്യത്തിന് കഞ്ഞി വെന്തു..ആള്‍കാരുടെ എണ്ണം കുറഞ്ഞിട്ടില്ല..


പിന്നെ അങ്ങോട്ട്‌ ഒരു യുദ്ധം തന്നെ ആയിരുന്നു. കവി പോയി തൈര് വാങ്ങി വരുന്നു...വീണ്ടും ഓടി പോയി ഉപ്പു വാങ്ങുന്നു...പിന്നെ മാനേജര്‍ വിളമ്പാന്‍ തുടങ്ങി...ഞാന്‍ ആദ്യം തന്നെ വാങ്ങി..അല്ലെങ്കില്‍ കഴിഞ്ഞാലോ..പിന്നെ മാനേജര്‍ അവിടെ കറി വിളമ്പിയത് ,നമ്മള്‍ പണ്ട്‌ പൂക്കള മത്സരത്തിനു, ഉള്ള പൂവ് കൊണ്ട് പൂക്കളം തീര്‍ക്കുന്ന പോലെ ആയിരുന്നു...അതിനു അങ്ങേരെ സമ്മതിക്കണം ..അങ്ങിനെ എല്ലാവര്‍ക്കും വിളമ്പി..മാനേജരും കഴിച്ചു..സത്യം പറയണമല്ലോ ആ ഭക്ഷണത്തിണ്ടെ രുചി എവിടെയും കിട്ടില്ല.. ഇത് ഇന്നലെ നടന്ന സംഭവമാണ്...
ഇനി കാര്യത്തിലേക്ക് വരാം. ആളെ ഞാന്‍ റൂമിനായി സമീപിച്ചു... അവരുടെ ബ്രോക്കെരുമായി എന്നെ പരിചയപ്പെടുത്തി..അവരുടെ രൂമിനടുത്തു തന്നെ വേറെ റൂം കാണിച്ചു തന്നു...ടെപോസിറ്റ് കൂടുതല്‍ ആണ്....പക്ഷെ 24 മണിക്കൂറും വെള്ളം ഉണ്ട്...പിന്നെ മിണ്ടാനും പറയാനും ഇവര്‍ തൊട്ടടുത്ത് തന്നെയുണ്ടല്ലോ...വേറെ ഒന്നും ആലോച്ചില്ല...ഒരാളെ അവരുടെ റൂമില്‍ നിന്നും ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞു...അയാളുടെ പേരാണ് സരിന്‍ ...അവനും രാജാവിന്‍റെ പോലെ ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി വന്നതാണ്...കലികാലം... ഇനി ഒരാളെ കൂടി നോക്കിയാല്‍ മതിയല്ലോ..ആകെ നാല് പേര് ആകും...അങ്ങിനെ വീണ്ടും ഞങ്ങള് ഉള്ള കാശ് മുഴുവന് തൂത്ത് വാരി അയാള്‍ക്ക് കൊടുത്തു...ഇനി എന്‍റെ കയ്യില് ആകെ 3000 /- മാത്രം...എനിക്ക് ശരിക്കും വിഷമം വന്നു....എന്‍റെ എല്ലാ പ്ലാനും വെള്ളത്തിലായി....വീട്ടിലേക്കു വിളിച്ചു അമ്മയെ ചീത്ത പറഞ്ഞു...എന്‍റെ ദേഷ്യം ഞാന്‍ അങ്ങിനെയാണ് തീര്ക്കുക...പാവം...
അല്ല കൂട്ടരേ...ശരിക്കും വട്ടു പിടിക്കുന്ന പരിപാടിയാണ് ഈ റൂം മാറ്റം..മുംബൈ-ലെ ബ്രോക്കര് -നു കാശ് ഉണ്ടാക്കാന്‍ ആണ് നമ്മള് ജോലി ചെയ്യുന്നത് എന്ന് തോന്നും...വീട്ടുകാര്കു നേട്ടമില്ല..നമുക്കും നേട്ടമില്ല...നിര്‍ത്തി പോകാന്‍ വരെ തോന്നി....കുറെ ദിവസം എനിക്ക് ഒരു മൂടും ഉണ്ടായിരുന്നില്ല....വീട്ടില് നിന്നും വിളിച്ചു പറയും..."വരുമെടാ...നല്ല കാലം വരും ..വിഷമിക്കണ്ട."...പക്ഷെ എന്ന്...ആകെ ഉള്ള സമാധാനം നമ്മുടെ രാജാവും പ്രജകളും..അവരുടെ റൂമില്‍ ചെന്നാല്‍ പിന്നെ എല്ലാം മറക്കാം..കൊച്ചു കൊച്ചു തമാശകളുമായി അങ്ങിനെ...അവിടെ ചെന്നപ്പോള്‍ മൂന്നാമത്തെ പ്രജയെയും പരിചയപ്പെട്ടു...ആളെ എനിക്ക് മുന്ന് അറിയില്ലായിരുന്നു....പേര് രാകേഷ് ...അദ്ദേഹം സൂര്യന്‍റെ ആളാണ്....മനസ്സിലായില്ല അല്ലെ,,,,sun engineer ആണ്...ആളെ കണ്ടാല്‍ ആദ്യം ശ്രദ്ധിക്കുക ആളുടെ ബോഡി ആണ്...ആരെയും ബ്രമിപ്പിക്കുന്ന ബോഡി..6 pack ഒന്നും അല്ല ..അതില്‍ കൂടുതല്‍ ഉണ്ട് ...എനിക്ക് എണ്ണി തീര്‍ക്കാന്‍ പറ്റിയിട്ടില്ല...ഇതുവരെ 24 pack എണ്ണി തീര്‍ന്നു ...അദ്ദേഹം ഒരു കവി ആണ്...ഇപ്പ്രാവശ്യത്തെ ഒടകുഴല്‍ അവാര്‍ഡ് കവിക്കാനെന്നു കേള്‍ക്കുന്നുണ്ട്‌ ...
ഞങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ ഓര്‍ത്താണ് വിഷമം..ഒന്ന് : അവാര്‍ഡ് വാങ്ങിക്കാനുള്ള ശക്തി അദ്ധേഹത്തിനു ഉണ്ടാവുമോ..?രണ്ടു : ഓടകുഴല്‍ വാങ്ങിക്കുമ്പോള്‍ അവരെ തിരിച്ചറിയാന്‍ (ഒടകുഴല്‍ ഏത്..?കവി ഏത്..?)കഴിയുമോ...?
അങ്ങേരു എപ്പോളും മീശ പിരിച്ചു കൊണ്ടിരിക്കും ..കഴിഞ്ഞ പത്തു കൊല്ലമായത്രേ ..ഇത്ര നാളത്തെ ശ്രമ ഫലമായി രണ്ടു മീശ രോമം പൊങ്ങി നില്‍ക്കുന്നു എന്ന് പറഞ്ഞു ,ഇവിടെ എന്തായിരുന്നു പുകില്.
ഇന്നാള് ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ അവിടെ കാവ്യ സംഗമം നടക്കുകയാണ്...പുള്ളി ഒന്നാം ക്ലാസ് മുതല് ഉള്ള എല്ലാ കവിതകളും പാടുന്നു...പേജ് നമ്പര്‍ അടക്കം...ഞാന്‍ അന്ധം വിട്ടു പോയി..... ഇത്രയ്ക്കു ഓര്‍മയോ ..?കൂടെ പാടാന്‍ മാനേജരും....ഇവരുടെ ഓര്‍മ ശക്തി സമതിക്കണം ഞാന്‍ മനസ്സിലോര്ത്തു്.....പിന്നെയാണ് മാനേജര്‍ ആ രഹസ്യം എന്നോട് പറഞ്ഞത്....
പുള്ളി സ്വല്പ്പം അകതാക്കിയിട്ടുണ്ട്....അപ്പൊ എനിക്ക് കാര്യം മനസ്സിലായി...കാരണം ഇത് ഒരു ലോകസത്യം ആണ്...എന്‍റെ പ്രിയ കൂട്ടുകാരന്‍ ranjish ഇത് പോലെയാണ്...ആള് കവിതയല്ല പാടുക...മറിച്ച് english ആണ് പറയുക...ഒടുക്കത്തെ ഇംഗ്ലീഷ് ആണ് പിന്നെ പറയുക..ഞങ്ങള്‍ പോളിയില്‍ നിന്നും excursion -നു പോയപ്പോളാണ് ഇത് ഞങ്ങള്‍ മനസ്സിലാക്കിയത്.....അന്ന് രാത്രി ബസില്‍ ആള് ഭയങ്കര ഇംഗ്ലീഷ്...ക്ലാസ് ടീച്ചര്‍ വരെ നോക്കി പോയി...ഹോ അമ്മോ...ആളിപ്പോള് ഗള്‍ഫില്‍ ആണ്...കള്ളകടത്ത് ആണ്...അല്ല...ടെലികോം എഞ്ചിനീയര്..... ടെലിഫോണ്‍ എക്സ്ചേഞ്ച് മുടിപ്പിച്ചു കൊണ്ടിരിക്കുന്നു..
ഇനി നമുക്ക് കഥയിലേക്ക് വരാം...നിങ്ങള്‍ വിചാരിച്ചിട്ടുണ്ടാവും ഞാന്‍ ബ്രോക്കെരെ കൊലപാതകം നടത്തിക്കാണും എന്ന്....എന്നാല്‍ അങ്ങിനെ അല്ല...അയാളെ അങ്ങിനെ ചെയ്യണ്ടതാണ്..കാരണം...കരാര്‍ ഉടപ്പിച്ച്ചപ്പോള്‍ അയാള്‍ പറഞ്ഞതാണ് ഫാന്‍ ഫിറ്റ് ചെയ്യാമെന്ന്... കാശ് കിട്ടി കഴിഞ്ഞപ്പോള് അയാള്‍ കാലു മാറി...ഫാന്‍ തരാം..കാശ് തരണം...എനിക്ക് വീണ്ടും ദേഷ്യം വന്നു...അയാളുമായി ഉടക്കി ഉടുവില്‍ അയാള്‍ എന്നെ കൂട്ടി അയാളുടെ വീട്ടിലേക്കു പോയി...അയാളുടെ ഒരു പഴയ ഫാന്‍ എടുത്തു തന്നു...എന്നിട്ട് പറയാന്...."നല്ല ഫാന്‍ ആണ്"...അത് എനിയ്ക്ക് കണ്ടപ്പോലെ മനസ്സിലായി... കണക്ട് നമ്മള്‍ ചെയ്യണം എന്ന്...എന്തെങ്കിലും ആകട്ടെ....owner -ഇ വിളിച്ചു ഞങ്ങള് കാര്യം പറഞ്ഞു...."കണക്ട് ചെയ്യാന്‍ ആരേയെങ്കിലും വിടുക.."രണ്ടു ദിവസം കഴിഞ്ഞു ..ആരും വരുന്നില്ല...ചൂടെടുത്തു മനുഷ്യന്‍ ചാവാറായി....കൂടാതെ നാലാമത്തെ ഫ്ലോര് ആണ്....ലിഫ്ടും ഇല്ല...അതെന്നും അങ്ങിനെയാണ്...എനിക്ക് ട്രെയിനില്‍ അപ്പര്‍ ബര്‍ത്ത് കിട്ടുന്ന പോലെ റൂമും ടോപ്പ് ഫ്ലോര് ആയിരിക്കും....കേറി കേറി ചാവും...ഒടുവില്‍ ആള് വന്നു ...ഫാന്‍ തൊട്ട വഴിക്ക് ആള് പറഞ്ഞതെന്താനെന്നോ ...? ഇതിന്ടെ ബോള് പോയതാണെന്ന്....എനിക്ക് തലയ്ക്കു വട്ടു പിടിച്ച പോലെയായി....വെറുതെ അല്ല അയാള്‍ ഫാന്‍ എടുത്തു തന്നത്....കള്ളന്‍...ചതിയന്‍...സാമ ദ്രോഹി...അയാളെ ഞാന്‍.....


അടുത്ത ദിവസം തന്നെ ഞങ്ങളുടെ പ്രിയ സന്തോഷ് കാശ് കൊടുത്തു പുതിയ ഫാന്‍ വാങ്ങി കണക്ട് ചെയ്യിപ്പിച്ചു....സന്തോഷിനെ ഞാന്‍ പലപ്പോളും കാണാറില്ല...ആള് reliancil ആണ് വര്‍ക്ക്. ചെയ്യുന്നത്...network engineer ..നൈറ്റ് ഷിഫ്റ്റില് ആയിരിക്കും എപ്പോളും...ഞാന്‍ വരുമ്പോള് ആളുണ്ടാവില്ല...തിരിച്ചും...like അച്ചു മാമ..ആളെ കുറിച്ച് പറയാനാനെങ്ങ്കില്‍ കുറെ ഉണ്ട്..ഞാന്‍ ആളെ വാച്ച് മാന്‍ എന്നാണ് വിളിക്കുക ...കാരണം കുളിക്കുംബോലും കിടക്കുംബോലും വാച്ച് കയ്യില്‍ ഉണ്ടാകും...പിന്നെ രാത്രി കിടക്കയില്‍ ക്ലോക്കിലെ സൂചി പോലെ കറങ്ങി കൊണ്ടിരിക്കും. ക്ലോക്ക് നോക്കേണ്ട കാര്യമില്ല സമയം അറിയാന്‍. മൂന്നു മണിയായാല്‍ കാലു കിഴക്കോട്ടും തല വടക്കോട്ടും,12.30 മണിക്ക് തല തെക്കോട്ടും കാലു വടക്കോട്ടും ആയിരിക്കും.. അദ്ദേഹം പണ്ടു നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു...അദ്ധേഹവും കൂട്ടരും കൂടി എത്ര നല്ല കാര്യങ്ങലാനെന്നോ ചെയ്തിട്ടുള്ളത്.... കള്ള് വേട്ടയാണ് ഇഷ്ടപ്പെട്ട ജോലി...എവിടെ വാറ്റ് നടക്കുന്നുന്ടെങ്കിലും അത് നശിപ്പിച്ചിരിക്കും.. ..ഇപ്പൊ ഏത് നേരവും അതിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചു വെള്ളത്തിലാണ്....
അങ്ങിനെ കൊലപാതകം നടക്കുന്ന ദിവസം ആള് ഇല്ല...പതിവ് പോലെ ഓഫീസില് ആണ്....ഞാനും സരിനും മാത്രം...അന്ന് ഞങ്ങള് രാജവിന്ടെയും കവിയുടെയും റൂമില്‍ ആയിരുന്നു....അവരുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ രാത്രി അവിടുന്ന് കഴിക്കാന്‍ തീരുമാനിച്ചു....അവര് ചുമ്മാ വിളിച്ചതായിരിക്കും...ഞങ്ങള് വിട്ടില്ല...."അതിനെന്താ"...ഞങ്ങള് പറഞ്ഞു...അപ്പൊ ഞാന്‍ വിചാരിച്ചു ..ഉച്ചക്ക് വച്ച മുട്ട കറി റൂമിലുണ്ട്....അതിങ്ങോട്ടു എടുക്കാം .... ഞാന്‍ എന്‍റെ റൂമിലേക്ക് യാത്രയായി.....രാത്രി കൂരാകൂരിരുട്ട്....എന്താണാവോ ഇവിടെയും രാത്രി നല്ല ഇരുട്ട് ആണ്....
റൂം തുറന്നു ഞാന്‍ അകത്തു പ്രവേശിച്ചു...പെട്ടെന്ന് ഒരു കറുത്ത രൂപം അടുക്കളയില്‍ നിന്നും ഞങ്ങളുടെ ബാഗ് വച്ചിരിക്കുന്ന റൂമിലേക്ക് ഓടി മറഞ്ഞു.....എനിക്കെല്ലാം മനസ്സിലായി.....അതവന്‍ തന്നെ.....കാരണം അവനെ ഞാന്‍ രണ്ടു ദിവസം മുന്ന് കണ്ടിരുന്നു....ഞാന്‍ കമ്പ്യൂട്ടറില് പണിയുമ്പോള്‍ അവന്‍ ഒന്ന് ശ്രമിച്ചതാണ് അകത്തു കടക്കാന്‍....ഞാന്‍ ഓടിപ്പിച്ചു വിട്ടതാണ്.....അവന്‍ അകത്തു കേറിയിരിക്കുന്നു...ഞങ്ങള് hall -ഇല് ആണ് കിടക്കാര്..എല്ലാ സാമാനങ്ങളും റൂമില്‍ ആണ്....അതിലേക്കാണ് അവന് കേറിയിരിക്കുന്നത്....ഇനി അവനെ പുരതാക്കണമെങ്കില് കുറെ പണിയുണ്ട്....ഞാന്‍ വേഗം കറി എടുത്തു അവരുടെ റൂമിലേക്ക് പോയി....അവിടെ വിഭവ സമൃദ്ധമായ ഭക്ഷണവും മറ്റും കഴിച്ചു ഞങ്ങള് യാത്രയായി.....ഓഹ്...ഞാന് മറന്നു പോയി ആ കറുത്ത രൂപം എന്താണെന്ന്......
അവന് വേറെ ആരുമല്ല..കൂട്ടരേ ..അവനാണ് മൂഷികന്‍‌.....നമുക്ക് അവനെ ശശി എന്ന് വിളിക്കാം...ശശി എലി...
തിരിച്ചു റൂമിലെത്തിയപ്പോള് ഈ കാര്യം സരിനോട് ഞാന്‍ പറഞ്ഞു...അവന്‍ പുലിയാണെങ്കില് കൊന്നോട്ടെ.. അവന്‍ കേട്ട വഴിക്ക് ഒറ്റ ചാട്ടം...എലിയോ എവിടെ? അപ്പൊ എനിക്ക് പിടി കിട്ടി ..അവനും എന്നെ പോലെയാണ്.....പക്ഷെ എനിക്ക് പേടിയാണെന്ന് ഞാന്‍ അവനോടു പറഞ്ഞില്ല...നാട്ടിലും ഇങ്ങനെ തന്നെയാണ്....വണ്ടു, കൊമ്പന്‍ ചെല്ലി ,പല്ലി, പാറ്റ..എല്ലാം എന്‍റെ അടുത്തേക്കാണ് വരവ്...പവര്‍ കട്ട് ആകുമ്പോള് തുടങ്ങും...ഞാന്‍ ഓടാനും...സഹായത്തിനു അമ്മയെ വിളിച്ചാല്‍ പറയും....ഇതൊക്കെ നിന്‍റെ അടുതെക്കാണല്ലോ വരുന്നത്....ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ലല്ലോ....എനിക്ക് ഉത്തരമില്ലായിരുന്നു.....എന്താണാവോ...ഇവറ്റകള്ക്ക് എന്നോട് ഇത്ര ഇഷ്ടം...പണ്ട്‌ ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു തേരട്ട എന്‍റെ പാന്റ്സ് -ണ്ടെ ഉള്ളില്‍ കേറി..ഞാന്‍ കിടന്നു ഞെരി പിരി കൊള്ളുകയായിരുന്നു..."എന്താ വിഷ്ണൂ ക്ലാസ്സില്‍ മര്യാദക്ക് ഇരിക്ക്" എന്ന സര്‍ -ന്ടെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ നിസ്സഹായനായിരുന്നു.. കുറെ പണിപ്പെട്ടു ഞാന്‍ അതിനെ പുറത്താക്കി...

സരിന്‍ പോയി റൂം ചെക്ക് ചെയ്തു....കാണാനില്ല....അവന്‍ പറഞ്ഞു...."പോയെന്ന് തോന്നുന്നു.."പെട്ടെന്ന് അവന്‍ വിളിച്ചു പറഞ്ഞു..." ഇല്ലെടാ അവന്‍ ഇവിടെ തന്നെയുണ്ടെന്നു.... "

ഞാന്‍ പറഞ്ഞു....wait...ആദ്യം എലിയെ തല്ലാനുള്ള സാധനങ്ങള് ശരിയാക്കുക....ഞാന്‍ വ്യക്തമായ പ്ലാന്‍ with flow chart.. തയ്യാറാക്കി...നീ പോയി ശശിയെ പേടിപ്പികുക...അടുക്കളയില്‍ കേറാതെ ഞാന്‍ നോക്കാം ....കൂടാതെ രൂമിന്ടെ വാതില്‍ ,ജനല്‍ എല്ലാം തുറന്നിട്ടു....അവന്‍ ഓടിപോക്കോട്ടേ... സരിന്‍ ചാടി ചാടി ശശിയെ പേടിപ്പിച്ചു...അവന്‍ നേരെ അടുക്കള ലകഷ്യമാക്കി ഓടി വരുന്നു....ഞാന്‍ സംയമനം പാലിച്ചു കൊണ്ട് കയ്യിലുള്ള ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു.....success..അവന്‍ നേരെ കമ്പ്യൂട്ടര് -ണ്ടെ പിന്നില് ഒളിച്ചു....ഡാ ചെല്ലടാ...ഞാന്‍ പറഞ്ഞു...."ഞാന്‍ ഇല്ല....നീ പൊക്കോ....ഞാന്‍ അടുക്കളയില്‍ കേറാതെ നോക്കാം."...ഇനി രക്ഷയില്ല....ഞാന്‍ തന്നെ പോയി.....അവനിട്ട് രണ്ടു കൊട്ട് കൊടുത്തു....അതാ അവന്‍ നേരെ അടുക്കളയിലേക്കു...സരിന് കയ്യിലുള്ള സാധനം(റൂം ക്ലീന് ചെയ്യാനുള്ള ബ്രഷ്) കൊണ്ട് അടിച്ചു...അവനും പേടിച്ചു പോയി....ശശി അവനെ കളിപ്പിച്ചു കൊണ്ട് അടുക്കളയിലേക്കു...സരിണ്ടേ കയ്യിലെ ബ്രഷ് ഒടിഞ്ഞു.....എനിക്ക് ദേഷ്യം വന്നു....ഇനി അത് വേറെ വാങ്ങണം....ഒന്നമതെ കയ്യില് കാശ് ഇല്ല....ഞാന്‍ പറഞ്ഞു നീ പോയി പേടിപ്പിക്ക്....ഞാന്‍ പോയി സ്റ്റോര് റൂം അടച്ചു....ഇനി അവന്‍ അതിലേക്കു കടക്കില്ല....സരിന്‍ കോല് കൊണ്ട് കുത്തി....വീണ്ടും അവന്‍ കമ്പ്യൂട്ടര് -ഇണ്ടേ പിന്നിലേക്കു....അവന്‍ പിന്നെ ജനാലയുടെ മുകളിലേക്ക് കേറാന്‍ നോക്കി.....ഇപ്പൊ അവന്‍ മുകളിലാണ്...ഞാന്‍ ചൂലുമായി അവന്ടെ അടുത്തേക്ക് നടന്നു...കൊടുത്തു ഒന്ന്....വിചാരിച്ചപോലെ അടിക്കാന് പറ്റിയില്ല...പതുക്കെയായി പോയി...അവന്‍ താഴെ വീണു....സരിന്‍ വീണ്ടും ഒന്ന് പേടിപ്പിച്ചു.....
അവന്‍ വീണ്ടും അടുക്കള ലകഷ്യമാക്കി വരുന്നു.....ഞാന്‍ പതറിയില്ല....ഗോല്ഫ് കളിക്കാരെ പോലെ ഞാന്‍ വിധ്ഗ്ദ്ധമായി ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു....അവന്‍ കുറച്ചു ദൂരത്തേക്കു വീണു...അവനു എന്തോ പറ്റിയിരിക്കുന്നു....വീഴ്ചയില് കാലിനെന്തോ പറ്റി...എനിക്ക് സമാധാനമായി...ഞാന്‍ വീണ്ടും ഒന്ന് കൊടുത്തു....അവന്‍ നേരെ രൂമിന്ടെ പുറത്തേക്കു തെറിച്ചു വീണു...ഞാന്‍ വിജയ ഭാവത്തില്‍ സരിന്ടെ മുഖത്തേയ്ക്ക് നോക്കി.....അവന്‍ കിതക്കുന്നു...അവന് ചൂലെടുത്ത് വക്കാന്‍ അകത്തേക്ക് പോയി...ഞാന്‍ റൂമിന് പുറത്തേക്കും...കാരണം ശശി ധൂം film -ഇല് ഹൃതിക്കും അഭിഷേക് ബച്ചനും ബൈക്കില്‍ നേര്‍ക്ക് നേര്‍ നില്ക്കുന്ന പോലെ എന്‍റെ നേര്‍ക്ക് നില്ക്കു ന്നു.....അവന്‍ ഓടി റൂമില്‍ കേറാനുള്ള സാധ്യത ഉണ്ട്...ഞാന്‍ വിചാരിച്ചു ..അവനെ അടിച്ചു അടുത്ത വീട്ടുകാരുടെ റൂമിലേക്ക് തെറിപ്പിചാലോ ....? പിന്നെ വിചാരിച്ചു വേണ്ട....അപ്പോളേക്കും അവന്‍ ഒറ്റ ചാട്ടം...എന്‍റെ നേര്‍ക്ക് ...പക്ഷെ നേരെ വീണത്. താഴോട്ടു...അങ്ങിനെ അവന്‍ മനോഹരമായി നാലാമത്തെ ഫ്ലോരില് നിന്നും താഴേക്കു ലാന്ഡ്. ചെയ്തു....അവന്‍ താഴെ ചളുക്കോ പിളുക്കോ (കടപ്പാട് : ബഷീര്‍) എന്ന് കിടക്കുന്നു....ഞാനും ഒന്ന് അന്ധം വിട്ടു പോയി....ആദ്യമായിട്ടാണ് എലിയെ മുകളില്‍ നിന്നും താഴേക്കു തള്ളി ഇട്ടു കൊന്നത്....ഞാന്‍ സരിനെ വിളിച്ചു പറഞ്ഞു......ഡാ ഓടി വാടാ ...


"എലി താഴേക്ക് വീണു മരിച്ചു"

അവന്‍ ഓടി വന്നു....താഴോട്ട് നോക്കി.....എനിക്ക് സംശയമായി..കാരണം ഇവനൊക്കെ പൂച്ചയുടെ വംശത്തില് ഉള്ളതാണ്....ചത്ത് കാണില്ല....കുറച്ചു കഴിയുമ്പോള് എഴുന്നേറ്റു പോകാനുള്ള സാധ്യത ഇല്ലാതില്ല...സരിന്‍ പറഞ്ഞു.....ഹേ ചത്തു.....ഉറപ്പാണ്.....കണ്ടില്ലേ കിടക്കുന്നത്...അവന്‍ അകത്തേക്ക് പോയി...ഞാന്‍ കുറച്ചു നേരം കൂടി അവിടെ നിന്നു....ശശി അനങ്ങുന്നുണ്ടോ എന്ന് നോക്കി....ഇല്ല....
ഞാനും അകത്തേക്ക് പോയി.....അവിടെ ചെന്നപ്പോള് സരിന്‍ കിടന്നു എണ്ണിപറക്കുന്നു....കൊല്ലണം എന്ന് വിചാരിച്ചതല്ല....അവനു ഓടി പോയാല്‍ മതിയായിരുന്നു.....ഞാന്‍ പറഞ്ഞു " ശരിയാ"
കുറച്ചു കഴിഞ്ഞപ്പോള് വീണ്ടും .......അവന്‍ കരയാന് തുടങ്ങി...."കൊല്ലണ്ടായിരുന്നു"എനിക്ക് ദേഷ്യം വന്നു തുടങ്ങി....എങ്ങിനെയെങ്കിലും എലിയെ പുറത്താക്കിയതും പോര ...കിടന്നു ഒച്ചയെടുക്കുന്നു....(ഇവന്‍ ആരുടെ പക്ഷത്താണ് ? ശശിയുടെയോ അതോ എന്‍റെയോ ? )


കുറച്ചു കഴിഞ്ഞു ഞാന്‍ താഴേക്കു നോക്കിയപ്പോള് കണ്ട കാഴ്ച unsahikkable ആയിരുന്നു.....


ശശിയുടെ ഡെഡ് ബോഡി കിടന്നിടത്ത് പൂട പോലും ഇല്ല....അവന്‍ രക്ഷപ്പെട്ടു കാണും...ഞാന്‍ ഓര്‍ത്തു...ഞാന്‍ സരിനെ വിളിച്ചു..."ഡാ ഓടി വാടാ"അവനോടു കാര്യം പറഞ്ഞു....അവനും അന്ധം വിട്ടു നോക്കി നിന്നു....അവന്‍ പറഞ്ഞു...."ആരെങ്കിലും ഡെഡ് ബോഡി നീക്കം ചെയ്തു കാണും...നാളെ പോയി നോക്കാം..."
ആകെ കന്‍ഫ്യൂഷന്‍ ...ഞാന് ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നു ..അവന്‍ രക്ഷപ്പെട്ടിരിക്കുന്നു.....ഇപ്പ്രാവശ്യം അവന്‍ ധൂം 1 -ഇല് ജോണ്‍ അബ്രഹാം ചെയ്ത പോലെ ചാടി രക്ഷപെട്ടിരിക്കുന്നു....ശശി എവിടെയാണെന്ന് ജോണ് -നെ അറിയൂ...അവര്‍ ഒറ്റ gang ആണ്....


ഇനി ഒന്നും പറയാനില്ല....പക്ഷെ ഇപ്പൊ അതല്ല എന്‍റെ വിഷമം ..ഈ കള്ള സരിന്‍ എന്നോട് പറഞ്ഞത് എന്താണെന്നോ? " ഡാ സത്യം പറഞ്ഞോ ഞാന്‍ ചൂല് അകത്തു വക്കാന്‍ പോയപ്പോള്‍ നീ എന്തോ ശശിയോട് പറഞ്ഞു....എന്തോ വേണ്ടാത്തത് നീ പറഞ്ഞു...അത് കേട്ട് മനം നൊന്തു അവന്‍ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു "ഞാന്‍ ഉള്ള സത്യം പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല ....അടുത്ത ദിവസം മാനേജരുടെയും മറ്റും റൂമില്‍ ചെന്നപ്പോള്‍ അവരും എന്നോട് ചോദിക്കുന്നു..." ഡാ നീ എന്താടാ എലിയോടു പറഞ്ഞത്..?" അവരും അറിഞ്ഞിരിക്കുന്നു....എല്ലാം സരിന്ടെ പണിയാണ്...


ശശി കാരണം എനിക്ക് പണിയായി....ഇനി ഒന്നേ പറയാനുള്ളൂ ...ശശി ഇനി തിരിച്ചു വരുകയാണെങ്കില് അവനെ കൊണ്ട് തന്നെ എന്‍റെ നിരപരാധിത്യം തെളിയിക്കണം....അല്ലെങ്കില്‍ കേസ് CBI കൊണ്ട് അന്വേഷിപ്പിക്കണം ..


("കൂട്ടുകാരെ രണ്ടു മൂന്നു കഥയെഴുതിയപ്പോള്‍ തന്നെ എനിക്ക് വധ ഭീഷണി വന്നിട്ടുണ്ട്..അടുത്തത് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോലെ എനിക്ക് ഇരുട്ടടി തരാന്‍ പ്ലാന്‍ ചെയ്തവരുണ്ട്‌...എന്നെ ആരെങ്കിലും അപായപെടുതാന്‍ ശ്രമിക്കുകയാനെന്കില്‍ അത് വേറെ ആരുമല്ല കൂട്ടുകാരെ എന്‍റെ കഥയില്‍ പ്രധിപാദിച്ച കഥാപാത്രങ്ങള്‍ തന്നെ... അവര്‍ക്ക് വേണ്ട ശിക്ഷ വാങ്ങിച്ചു കൊടുക്കുക..")

"ഈശ്വരാ രക്ഷിക്കണേ."..

(കഥ തുടരും തുടരാതിരിക്കാം..........)




Friday, March 13, 2009

പരാജയപെട്ട മോഷണ ശ്രമം

" പരാജയപ്പെട്ട മോഷണ ശ്രമം "
ഹായ് കൂട്ടുകാരെ ഇത്തവണ എന്‍റെ കഥയുടെ പശ്ചാത്തലം മുംബൈ അല്ല..പ്രസിദ്ധ എഴുത്ത് കാരന്‍ സാഗര്‍ കൊട്ടപുരതിന്ടെ ചില വാക്കുകള്‍ കടമെടുത്തു ഞാന്‍ പറയട്ടെ...ഈ കഥ നടക്കുന്നത് അങ്ങ് മനലാര്യന്യത്തിനു അപ്പുറത്താണ്..അങ്ങ് തുമ്പൂര്‍ സാമ്രാജ്യത്തില്‍ , എന്‍റെ സ്വന്തം നാട്ടില്‍. അതും Location : Thumboor LP school( SHCLPGS ), third standard
പേര് സൂചിപ്പിക്കുന്ന പോലെ എന്‍റെ ഒരു മോഷണ ശ്രമം പിടിക്കപെട്ടതാണ് കഥാതന്തു...ഇത് നടന്നത് ഏകദേശം പതിനന്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഇത് വരെ പുറത്തു വിടാത്ത രഹസ്യം ഇന്ന് പുറം ലോകമറിയുന്നു..ഈ കഥ കേള്‍ക്കുമ്പോള്‍ എന്നെ അറിയുന്ന പലരും മൂക്കത്ത്‌ വിരല്‍ വച്ച് പോകും...വിഷ്ണുവോ അവനോ മോഷണമോ? ചോദിയ്ക്കാന്‍ വഴിയുണ്ട്...കാരണം ഞാന്‍ സ്കൂളിലെ ഒരു നല്ല കുട്ടിയായിരുന്നു...ടീചെര്‍സിനെല്ലാം എന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.....ഇനി ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത് എന്താണെന്ന് എനിക്കറിയാം...ഞാന്‍ എന്ത് മോഷ്ടിച്ച് ? ആരുടെ മോഷ്ടിച്ച് ? എന്നൊക്കെ ആയിരിക്കും..പറയാം...ഇതറിയുമ്പോള്‍ എന്‍റെ പ്രിയ സുഹൃത്ത്‌ ഞെട്ടാന്‍ വഴിയുണ്ട്...അവനു ഇത് ഓര്‍മ്മയുണ്ടോ എന്നറിയില്ല...അവന്ടെ പേരാനു ജോമോന്‍ ..( ഡാ ജോമോനെ നീ ഞെട്ടിയോ ?) അവന്‍ ഇപ്പോള്‍ എറണാകുളത്തു വര്‍ക്ക് ചെയ്യുന്നു...


ഇനി നമുക്ക് ജോമോനെ കുറിച്ച് അറിയാം..അവന്‍ സാധാരണ കുട്ടികളെ പോലെയല്ല..കാരണം അവന്‍ സ്കൂളിലെ ടീചെരിന്ടെ മോനാണ്...പേര് ആനി ടീച്ചര്‍..എല്ലാവരും പേടിക്കുന്ന ഒരു ടീചെരാന്...കാരണം അത് തന്നെ കാരണം...ചൂരല്‍ വടി..അതെപ്പോലും ടീചെരിന്ടെ കയ്യില്‍ ഉണ്ടാകും..നല്ല വീക്കും വച്ച് തരും...ഭാഗ്യത്തിന് ഞാന്‍ ആനി ടീചെരിന്ടെ ക്ലാസ്സില്‍ ആയിരുന്നില്ല..എന്നാലും എനിക്ക് കിട്ടിയിട്ടുണ്ട് അടി...ആ അടി വാങ്ങിക്കേണ്ട ഒരുകാര്യവുമില്ലായിരുന്നു എനിക്ക്...അത് ഞാന്‍ പറഞ്ഞു തരാം....ഞാന്‍ സ്കൂളിലെ നല്ല കുട്ടിയായിരുന്നെന്കിലും ഇനിക്ക് തല്ലു ഉണ്ടാകാന്‍ നല്ല ഇഷ്ടമായിരുന്നു...പക്ഷെ എന്താണാവോ തല്ലു കിട്ടുന്നത് എല്ലാം എനിക്കായിരിക്കും...ചട്ടമ്പി വിഷ്ണു എന്നാണ് ഞാന്‍ എന്നെ വിളിച്ചിരുന്നത്...കാരണം വേറെ ആരും അങ്ങിനെ വിളിക്കുന്നില്ല....അങ്ങിനെ സ്കൂളില്‍ ആ പേര് നേടിയെടുക്കാന്‍ ഞാന്‍ കഠിന പരിശ്രമം നടത്തുന്ന കാലം...ഇന്റര്‍വെല്‍ ആകുമ്പോള്‍ പൊതുവേ ഞങ്ങള്‍ ഒരു കൂട്ടര്‍ അടുത്ത divishionile പിള്ളേരെ തല്ലാന്‍ പോകും...അവര്‍ അപ്പോളേക്കും എല്ലാം റെഡി ആയി ഇരിക്കുണ്ടായിരിക്കും., ആയുധങ്ങള്‍ എല്ലാം റെഡി ആക്കി വച്ച്....ജോമോന്‍ എന്‍റെ ശത്രു പക്ഷത്തെ ക്ലാസ്സില്‍ ആണ്....പക്ഷെ അവനായിട്ടു ഞാന്‍ ഉടക്കാന്‍ പോയിട്ടില്ല എന്നാണ് ഓര്മ..ഞാന്‍ വേറെ ഒരുത്തനെ എന്തോ പറഞ്ഞു ജനാലയില്‍ കൂടെ...അപ്പൊ അതാ ഒരു ശബ്ദം " ആരെടാ അത്?" ഞാന്‍ നോക്കിയപ്പോള്‍ ആനി ടീച്ചര്‍...ക്ലാസ്സില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ല... എന്നെ പിടിച്ചു ക്ലാസ്സിലേക്ക് ടീച്ചര്‍ കേറ്റി..പിന്നെ എന്താണ് സംഭവിച്ചതെന്ന് പറയേണ്ടതില്ലല്ലോ....ഒടുവില്‍ അത് സംഭവിച്ചു..... നമ്മള് പറഞ്ഞു വന്നത് ജോമോനെ കുറിച്ചാണ്...ഇടയ്ക്കു വച്ച് വഴി മാറിപോയി...ഇങ്ങിനെയുള്ള ജോമോനുമായി അടിയുണ്ടാക്കാന്‍ ആരും പോയിരുന്നില്ല..കാരണം ടീച്ചര്‍ തന്നെ...പിന്നെ ഞങ്ങള്‍ തമില്ലുള്ള ബന്ധം എന്താന്നു വച്ചാല്‍..ഞങ്ങളായിരുന്നു സ്കൂളിലെ പ്രസിദ്ധരായ കലാകാരന്മാര്‍..എന്ന് വച്ചാല്‍ പടം വരക്കാര്‍ ..ഞങ്ങള് സ്ഥിരമായി മത്സരത്തിനു പോയും പരിചയമുണ്ട്...ഇത്രയും മതി ജോമോനെ കുറിച്ച്....

ഇനി നമുക്ക് തോണ്ടി മുതല്‍ എന്താണെന്ന് നോക്കാം....

അത് വേറെ ഒന്നും അല്ല കൂട്ടരേ .... ഒരു രെയ്നോല്‍ട്സ് 045 പെന്‍ ....ഇനി രേയ്നോല്ട്സിനെ കുറിച്ച് പറയാം..അന്ന് വളരെ പ്രസിദ്ധമായ പെന്‍ ആയിരുന്നു അത്...എന്‍റെ കയ്യിലും ഒന്ന് ഉണ്ടായിരുന്നു....അക്കാലത്തു രണ്ടു തരാം പെന്‍ ഉണ്ടായിരുന്നു...ഒന്ന് സാധാരണ രെയ്നോല്‍ട്സ് , രണ്ടാമത്തേത് ഗള്‍ഫില്‍ നിന്നും ഇറാക്ക് മതിയായ രേയ്നോല്ട്സും ആയിരുന്നു....ഇറക്കുമതി പെന്‍ തിരിച്ചറിയാന്‍ അതിന്മേല്‍ made in france എന്നും എഴുതിയിട്ടുണ്ടാവും....അന്ന് parents പുറമെയുള്ള കുട്ടികളുടെ കയ്യില്‍ ഇതുണ്ടാവും..പക്ഷെ ഈ പെന്‍ ഊരാന്‍ പറ്റില്ല...അതായത് only for one time use... അത് കഴിഞ്ഞാല്‍ എറിഞ്ഞു കളയാം....അതാണ്‌ അതിന്ടെ ഒരു disadvantage.. എന്നെ കുഴപ്പത്തില്‍ ആകിയതും അത് തന്നെ...പണ്ടേ അത് ഊരാന്‍ നോക്കി ഞങ്ങള് പരാജയപ്പെട്ടതാണ്...അതിനിടയില്‍ ആരോ പറഞ്ഞു..ചൂട് വെള്ളത്തില്‍ ഇട്ടാല്‍ മതിയെന്ന്....അതും ഞാന്‍ പരീക്ഷിച്ചു....ഒരു രക്ഷയുമില്ല....
ഇനി ആ സംബവതിലേക്ക് വരാം...


അന്ന് എല്ലാവരും ചപ്പല്‍ ആണ് ധരിച്ചിരുന്നത്...ഇന്നത്തെ പോലെ modern ചെരിപ്പുകള്‍ ഇല്ല...ഈ ചപ്പല്സിനു ഒരു പ്രശ്നം ഉണ്ട്..കുറച്ചു നാല് കഴിഞ്ഞാല്‍ അതിന്ടെ വാര്‍ പുറത്തേക്കു ഊരി വരും..പിന്നെ വീണ്ടും അത് holil കേറ്റാന്‍ നോക്കണം.അങ്ങിനെ ഒരു ദിവസം എന്‍റെ വാറും ഊരി പോന്നു..പഠിച്ചപണി പതിനെട്ടും നോക്കി നടക്കുന്നില്ല....ഇതില്‍ expert ആയ പുലികള്‍ വേറെ ഉണ്ട്..അവര് ഷര്‍ട്ട്‌ -ന്ടെ തുണി ഒരു വശത്ത് കേറ്റി അതിന്ടെ ഇടയില്‍ കൂടി വാറിട്ടു വലിക്കുന്ന ഒരു പരിപാടി ഉണ്ട്...ഞാന്‍ അവരെ സമീപിച്ചു...പക്ഷെ അവര്‍ക്ക് വല്യ ഗമ.ഒടുവില്‍ ഞാന്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കി...രക്ഷയില്ല..തുണിയില്‍ ചെളി ആയതു മാത്രം ബാക്കി..ഒടുവില്‍ എന്‍റെ കയ്യില്‍ ഉണ്ടായ രെയ്നോല്‍ട്സ് പെന്‍ ഉപയോഗിച്ച് ഞാന്‍ കുത്തി...അതാ പെന്‍ രണ്ടു കഷ്ണമായി...ഈശ്വരാ..ഇനി ഞാന്‍ എന്ത് ചെയ്യും..വീട്ടില്‍ അച്ഛനോട് എന്ത് പറയും...അച്ഛന് ദേഷ്യം വന്നാല്‍ പിന്നെ പറയണ്ട...വടിയോന്നും വേണ്ട അച്ഛന്...ആ തയ്മ്പുല്ല കയ്യ് കൊണ്ട് ഒന്ന് ചെകിടത്ത് കൊണ്ടാല്‍... അയ്യോ...ഓര്‍ത്തപ്പോലെ എന്നെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു..ഇനി ഇപ്പൊ എന്താ ചെയ്യുക....എന്‍റെ മനസ്സ് പ്രക്ശുബ്ദമായി . എന്‍റെ മനസ്സില്‍ ദുഷ്ട വിചാരങ്ങള്‍ ഉടലെടുത്തു...വേറെ ഒരു പെന്‍ എടുക്കാം..ആരുടെയെങ്കിലും..പക്ഷെ മൊഷ്ടിക്കണ്ട...കാണാതെ എടുക്കാം..

ക്ലാസ്സില്‍ ഒരു സര്‍വ്വേ നടത്തി..ആരുടെ കയ്യിലൊക്കെ രെയ്നോല്‍ട്സ് ഉണ്ട്...ഒരാളുടെ കയ്യില്‍ മാത്രം..ശ്യാം ലാല്‍..അവന്ടെ കാലിനു കുറച്ചു പ്രശ്നമുണ്ടായിരുന്നു..അവനു നമ്മളെ പോലെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല...ക്ലാസ്സിനു പുരാതോട്ടും ഇറങ്ങാറില്ല...(അവനെ രണ്ടു രണ്ടര കൊല്ലം മുന്ന് ഞാന്‍ നാട്ടില്‍ വച്ച് കണ്ടിരുന്നു...പണ്ട് കണ്ടതല്ലേ...ഇനിക്ക് മനസ്സിലാവാന്‍ കുറച്ചു ബുദ്ധിമുട്ടി..അപ്പോള്‍ അവന്‍ വളരെ smart ആയിരുന്നു...കാലിന്ടെ പ്രശ്നങ്ങള്‍ almost മാറിയിരുന്നു ..അത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി....)..അവന്ടെ പെന്‍ മോഷ്ടിക്കുവാന്‍ അല്ല എടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു...അവന്‍ എപ്പോളും ക്ലാസ്സില്‍ ഉണ്ടാകുമെന്നതിനാല്‍ മോഷണം വളരെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്...കുറെ പരിശ്രമിച്ചിട്ട്‌ അവന്‍ ഉറങ്ങിയപ്പോള്‍ ഞാന്‍ അത് കയ്യിലാക്കി...ഉടന്‍ തന്നെ ക്ലാസ്സിന്ടെ പുറകു വശത്തെക്കൊടി ഞാന്‍ പെന്‍ ഊരാന്‍ നോക്കി...കാരണം എന്‍റെ പെന്‍ -ന്ടെ വൈറ്റ് portion maathrame പോട്ടിയിരുന്നുള്ളൂ ..അതൂരി അവനു തന്നെ കൊടുക്കാമെന്നായിരുന്നു എന്‍റെ പ്ലാന്‍...ഇപ്പൊ നിങ്ങള് പറ എന്‍റെ മനസ്സ് നല്ലതായിരുന്നില്ലേ...ഊരാന്‍ നോക്കിയപ്പോളാണ് അത് കണ്ടത്‌... made in france..ഈശ്വരാ..ഇനി ഒന്നും പറയേണ്ടതില്ലല്ലോ..എന്നാലും ഞാന്‍ അത് പൊട്ടിക്കുവാന്‍ തീരുമാനിച്ചു..ഒരു കല്ല്‌ വച്ച് അടിച്ചുടച്ചു വൈറ്റ് portion.. പക്ഷെ നോ രക്ഷ...എനിക്ക് വേണ്ട white portion -ന്ടെ പിരി പോയിരുന്നു...ഇനി ആര്‍ക്കും കൊള്ളില്ല...അത് കളഞ്ഞു...ഞാന്‍ ഒന്നും അറിയാത്തവനെ പോലെ ക്ലാസ്സിലേക്ക് പോയി...അവിടെ ശ്യാം ലാല്‍ പെന്‍ തിരക്കി തുടങ്ങി..പാവം...അവനു എന്നെ സംശയം ഉണ്ടായിരുന്നു...പക്ഷെ ഞാന്‍ പിടി കൊടുത്തില്ല...

അങ്ങിനെ സന്മാര്‍ഗം ക്ലാസ് എത്തി..അപ്പൊ ഞങ്ങള് വേറെ divishionil- ക്ക് പോകും ..അപ്പൊ അവിടുത്തെ പിള്ളേര്‍ , അതായത് വേദോപദേശം പിള്ളേര്‍ ഞങ്ങളുടെ ക്ലാസ്സിലോട്ടും പോരും...ജോമോന്‍ ആ കൂട്ടത്തില്‍ ആയിരുന്നു.. ഞാന്‍ അവന്ടെ ക്ലാസ്സില്‍ പോയി..അവന്‍ അപ്പോള്‍ എന്‍റെ ക്ലാസ്സിലോട്ടു വരാന്‍ ബുക്കും box-ഉം എടുക്കുകയാണ്...അപ്പോള്‍ ഞാന്‍ കണ്ടു..അവന്ടെ box-ഇല്‍ രെയ്നോല്‍ട്സ് പെന്‍...എനിക്ക് സന്തോഷമായി......പക്ഷെ അവന്‍ ബോക്സ് എടുക്കുകയാണ്..എങ്ങിനെയെങ്കിലും അത് തടഞ്ഞേ തീരൂ ...ഞാന്‍ അവനോടു എന്തോ പറഞ്ഞു..ഡാ നീ ഇന്ന് ബോക്സ് കൊണ്ടുപോകരുതെന്നു..അവന്‍ എന്നോട് ചോദിച്ചു..എന്തിനാ? ഞാന്‍ പറഞ്ഞു " ചുമ്മാ" അവന്‍ എന്നെ നോക്കിയിട്ട് ബോക്സ് അവിടെ തന്നെ വച്ച് പോയി...നല്ല അനുസരണ ഉള്ള കുട്ടി അല്ലെ... ഇപ്പൊ പന്ത് എന്‍റെ കോര്‍ട്ടില്‍ തന്നെ...ഇനി സമയം കളയാന്‍ ഇല്ല..ഞാന്‍ വേഗം പെന്‍ കയ്ക്കലാക്കി .....അങ്ങിനെ സന്മാര്‍ഗം ക്ലാസ്സില്‍ തന്നെ ഞാന്‍ ഒരു ദുഷ്കര്‍മം ചെയ്തു....ക്ലാസ് കഴിഞ്ഞ്‌ ഞാന്‍ തിരിച്ചു എന്‍റെ ക്ലാസ്സിലേക്ക് വന്നു...അപ്പോളും ഞാന്‍ പേനയുടെ white portion മാത്രമേ എടുത്തിരുന്നുള്ളൂ ..... കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സ്കൂളില്‍ ആകെ ബഹളം...വേറെ ഒന്നുമല്ല..ആ ദുഷ്ടന്‍ ജോമോന്‍ head mistress-ഓടു complaint ചെയ്തു....പിന്നെ പറയണ്ടല്ലോ..ഞങ്ങളുടെ head mistress -ന്ടെ പേര് ഗ്ലോറിയ എന്നായിരുന്നു...എല്ലാവര്ക്കും ടീച്ചറെ പേടിയായിരുന്നു...sisterinde കയ്യിലും ഉണ്ടായിരുന്നു വല്യ ചൂരല്‍...
സിസ്ടെരിനു ഏകദേശം കാര്യങ്ങള്‍ മനസ്സിലായിരുന്നു എന്ന് തോനുന്നു...അതാണല്ലോ പേന ചെക്ക് ചെയ്യാന്‍ എന്‍റെ ക്ലാസ്സിലേക്ക് തന്നെ വന്നത്...സിസ്റ്റര്‍ എല്ലാവരുടെയും ബാഗ് ഓരോന്നായി ചെക്ക് ചെയ്യാന്‍ തുടങ്ങി....ഈശ്വരാ ...ഇനി രക്ഷയില്ല...പേന ഒളിപ്പിച്ചു വക്കാനും സമയമില്ല...ഒടുവില്‍ എന്‍റെ ഊഴം വന്നു...പരിശോധിച്ചപ്പോള്‍ ദാ കിടക്കുന്നു പേന...ഇതെന്താ? സിസ്റ്റര്‍ എന്നോട് ചോദിച്ചു..ഞാന്‍ പറഞ്ഞു.." അയ്യോ ഇതെങ്ങിനെ എന്‍റെ ബാഗില്‍ വന്നു..ഇത് ഞാന്‍ എടുത്തതല്ല."

സിസ്റ്റര്‍ പറഞ്ഞു.." ആണോ സാരമില്ല കേട്ടോ "...sister-ഉടെ കയ്യിലെ ചൂരല്‍ ഉയര്‍ന്നു താഴ്ന്നു ..എവിടുന്നോ ഒരു ദീന രോദനം. ....കൂടാതെ സിസ്റ്റര്‍ ഉടന്‍ അച്ഛനെ വിളിച്ചു വരുത്തി...അച്ഛനും എത്തി...ദൈവമേ...പിന്നീട് സിസ്റ്റര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോളും എന്‍റെ മനസ്സില്‍ നില്‍ക്കുന്നു...അതിതായിരുന്നു..

" ഈ വക കാര്യങ്ങള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ പിന്നെ പ്രശ്നമാകും "അന്ന് ശരിക്കും ഞാന്‍ വല്ലാതായി പോയി.....ഒരു വിധത്തില്‍ ഞാന്‍ ക്ലാസ് കഴിച്ചു വീടിലേക്ക്‌ പോയി....
ഇനി വീട്ടില്‍ ചെന്നിട്ടു അച്ഛന്‍ എന്ത് പറയുമെന്നായിരുന്നു എന്‍റെ പ്രശ്നം...വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചായയും പലഹാരവും എടുത്തു വക്കുന്നു...അമ്മയുടെ മുകത് നോക്കാന്‍ എനിക്കൊരു ജാല്യത..അമ്മ അറിഞ്ഞു കാണുമോ ? അമ്മയുടെ മുകത് ഒരു ചിരി...
ചായ കുടിച്ചു ഞാന്‍ പറമ്പിലേക്ക്‌ നോക്കി..അച്ഛന്‍ നനക്കുകയാണ്...ഞാന്‍ അച്ഛന്‍റെ അടുത്തേക്ക് പോയി...സ്കൂളിലെ എന്തോ കാര്യം പറഞ്ഞു ഞാന്‍ വിഷയം മാറ്റാന്‍ നോക്കി....അച്ഛനത് മനസ്സിലായി...അച്ഛന്‍ പിന്നെ എന്നോട് പറഞ്ഞു..." ഇനി ഇത് മോന്‍ ആവര്‍ത്തിക്കരുത്..." ഞാന്‍ പറഞ്ഞു..." ഇല്ല അച്ഛാ "
ഇപ്പോഴും ഞാന്‍ ഇതോര്‍ക്കുന്നു....അന്ന് സിസ്റ്റര്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്....ഇതൊക്കെ മുളയിലേ നുള്ളണം...ഇല്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റിയെന്നു വരില്ല....നിങ്ങളും ഇത് മനസ്സില്‍ ഓര്‍ക്കുക....


"ജോമോനെ എന്തുവാണ് നിന്‍റെ മനസ്സില്‍ ഇപ്പോള്‍... നിനക്കെന്നോട് ദേഷ്യമുണ്ടാവാന്‍ വഴിയില്ല അല്ലെ ? കാരണം നിനക്ക് നിന്‍റെ പേന തിരിച്ചു കിട്ടിയല്ലോ
അഥവാ ഉണടെങ്കില്‍ ഞാന്‍ നിനക്ക് പിന്നെ ഒരു രെയ്നോല്‍ട്സ് പേന വാങ്ങിച്ചു തരുന്നതാണ്..ഹ ഹ ഹാ "

Wednesday, March 11, 2009

ട്രയിനിലെ ഒരു രാത്രി



ട്രയിനിലെ
ഒരു രാത്രി



ഹായ് കൂട്ടുകാരെ ഇത്തവണ ഞാന്‍ എന്‍റെ നാട്ടിലേക്കുള്ള വരവിലെ ഒരു സംഭവം പറയാന്‍ ആഗ്രഹിക്കുകയാണ്. ഈ സംഭവം നടന്നത് രണ്ടുകൊല്ലം മുന്‍പാണ് ..



അങ്ങിനെ മുംബൈ -ഇല്‍ ആറുമാസത്തെ സേവനത്തിനു ശേഷം മാനേജരോട് കള്ളം പറഞ്ഞു ലീവ് ഉണടാക്കി നാട്ടിലേക്കുപോകാന്‍ തയ്യാറെടുക്കുകയാണ് ( കാരണം പറഞ്ഞതു വേറെ ഒന്നും അല്ല ചെട്ടന്ടെകല്യാണം . അതെന്ടെ ഒരു masterpiece ആണ്..എപ്പോ ഞാന്‍ ലീവ് ചോദിക്കുംബോലും കാരണം കല്യാണം തന്നെയാണ്. ഇപ്പൊ ചെട്ടന്ടെ കല്ല്യാണം കഴിഞ്ഞു .എന്നാലും ഇപ്പോളും എന്‍റെ കാരണം ഇതു തന്നെ )





ട്രെയിനില്‍ എങ്ങിനെ സമയം കളയും എന്നതായിരുന്നു എന്നെ അലട്ടി കൊണ്ടിരുന്നപ്രശ്നം ..കാരണം എന്‍റെകൂടെ കൂട്ടുകാര്‍ ആരും ഇല്ല. ഒടുവില്‍ ഒരു ബുക്ക് വാങ്ങിക്കാന്‍ തീരുമാനിച്ചു. ബുക്ക് തെടിപിടിച്ചു ഞാന്‍ ഒരു സ്ടാളില്‍ എത്തി. എല്ലാം ഇംഗ്ലീഷ് ആണ്..എന്‍റെ സ്റ്റാന്‍ഡേര്‍ഡ് -ഇന് ചേര്ന്ന ബുക്ക് കിട്ടാന്‍ കുറച്ചു വിഷമിച്ചു. കാരണം എന്റേത്അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ആണ്. ഒടുവില്‍ ഞാന്‍ എനിക്ക് ഇഷ്ടപെട്ട ഒരു ഡിറ്റക്ടീവ് നോവല്‍ തന്നെ വാങ്ങിച്ചു.


ഒടുവില്‍ പോകുന്നതിണ്ടേ തലേ ദിവസം എത്തി. ഞാന്‍ നാട്ടിലേക്ക് പോകുമ്പോള്‍ സാധാരണ ഹിന്ദി മോവീസ് കൊണ്ടു പോകാരുണ്ടു‌.

ചെലവ് കുറക്കാന്‍ CD വാടകക്ക് എടുത്തു write ചെയ്യരാണ് പതിവ്.നാട്ടില്‍ ചെന്ന് തകര്‍ക്കാന്‍ പറ്റിയ MP3 -യും ready ആക്കും. അന്നും ഞാന്‍ തിരക്കിലായിരുന്നു. DVD to VCD convertion, പിന്നെ splitting . തലേ ദിവസം ഞാന്‍ ആരെയും computer -ഇണ്ടേ എഴയാലത്തേക്ക് അടുപ്പിക്കാറില്ല . അന്നും എല്ലാം കഴിഞ്ഞപ്പോളെക്കും രാത്രി മൂന്നു മണി ആയിരുന്നു. നോ പ്രോബ്ലം .ട്രെയിനില്‍ കിടന്നുറങ്ങാമല്ലോ ..അല്ലെന്കിലും തലേ ദിവസം കിടന്നാലും ഉറക്കം വരില്ല .പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. ഞാന്‍ എപ്പോ ടിക്കറ്റ് റിസര്‍വ്‌ ചെയ്താലും അപ്പര്‍ ബര്‍ത്ത് ആണ് എനിക്ക് കിട്ടുക. എന്താണാവോ?
ഒരു പക്ഷെ ഇന്ത്യന്‍ റെയില്‍വേ -ക്ക് ഞാന്‍ പതിവായി സംഭാവന കൊടുക്കുന്ന കൊന്ടായിരിക്കും..അത് കൊണ്ട്‌ മുകളില്‍പോയി കിടക്കാന്‍ ഒരുത്തനോടും ചോദിക്കേണ്ട കാര്യമില്ല .സുഖം പരമ സുഖം. അതുകൊണ്ട് മൂന്നു മണി കഴിഞ്ഞു ഞാന്‍ ഒന്ന് മയങ്ങാന്‍ പോയി.നേരം വെളുത്തു. അന്ന് എനിക്ക് വല്യ സന്തോഷമായിരുന്നു , reason പറയേണ്ട കാര്യമില്ലല്ലോ. അങ്ങിനെ എന്‍റെ കൂട്ടുകാര്‍ യാത്ര അയക്കാന്‍ വന്നു. അവരുടെ പേര് mention ചെയ്തില്ലേങ്കില്‍ ചിലപ്പോള്‍ വധ ഭീഷണി വരാന്‍ സാദ്യതയുണ്ട്.ബനീഷ്, ഷാനവാസ്‌, ദിലീപന്‍ കിരണ്‍ .ഒരുത്തനും വല്യ വിഷമമൊന്നും മുഖത്ത് കാണാനില്ല..ആ ട്രെയിന്‍ പോകുമ്പോള്‍ ചിലപ്പോള്‍ കരഞ്ഞേക്കും ഞാന്‍ പ്രതീക്ഷിച്ചു..കാരണം ഞാന്‍ പോകുകയല്ലേ...ബാഗ് എല്ലാം ട്രെയിനില്‍ വച്ച്.compartmentil ഒന്ന് ആകെ വീക്ഷിച്ചു. ഒറ്റ പെന്‍ പിള്ളേര്‍ ഇല്ല..ഉണ്ടാവില്ല അത് പതിവാണല്ലോ..അടുത്ത stops -ഇല നിന്നും കേരുമായിരിക്കും.
ട്രെയിന്‍ വിടാരായി. കരയേണ്ട സമയമായി...എന്‍റെ പ്രിയ സുഹൃത്ത്‌ ഷാനവാസ്‌ അടുത്തേക്ക് വരുന്നു..ഞാന്‍ സന്തോഷിച്ചു ഒരാലെന്കിലും കരയാന്‍ വരുന്നുണ്ട്. അവന്‍ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ.." അങ്ങിനെ ഒരു ശല്യം ഒഴിഞ്ഞു."
ട്രെയിന്‍ വിട്ടു...എല്ലാവരോടും യാത്ര പറഞ്ഞു..
ബ്രുഷിന്ഗ് കഴിഞ്ഞു ഞാന്‍ എന്‍റെ വാസ സ്ഥലത്തേക്ക് തിരിച്ചെത്തി. ചായ ചായ .....ഞാന്‍ ഗമയില്‍ ഒരു ചായ ഓര്‍ഡര്‍ ചെയ്തു..ചായ ഞാന്‍ ഊതി ഊതി കുടിച്ചു..
കുറെ കഴിഞ്ഞു lunchinu ഓര്‍ഡര്‍ എടുക്കാന്‍ ഒരു ചേട്ടന്‍ വരുന്നു..എനിക്ക് അതിന്ടെ ആവശ്യമില്ലല്ലോ..തൃശൂര് ഇറങ്ങിയിട്ട് നല്ല അടിപൊളി സദ്യ കഴിക്കുകയാണ് എന്‍റെ പതിവ്..അച്ഛനും അമ്മയും ചേട്ടനും ഒത്തു..അതാണ്‌ ട്രയിനിലെ ഫൂടിനെക്കളും നല്ലത്..ഞാന്‍ പറഞ്ഞു എനിക്ക് വേണ്ട ചേട്ടാ. അയാള് എന്നോട് ചോദിച്ചു..അതെന്താ..? ഞാന്‍ പറഞ്ഞു.." ഞാന്‍ തൃശൂര് ക്ക " അയാള് പറഞ്ഞു " തൃശൂര് അല്ലെ..ട്രെയിന്‍ നാളെ എത്തൂ"നാലെയോ..ഞാന്‍ മനസ്സിലോര്‍ത്തു. ഇയാള്‍ക്ക് തെറ്റ് പറ്റിയതാണ്..എനിക്ക് എന്തൊക്കെയോ തോന്നി തുടങ്ങി..എവിടെയോ എന്തോ ചീഞ്ഞു നാറുന്നു..ഞാന്‍ വാച്ചിലേക്ക് നോക്കി...ഏഴു മണി ആവുന്നത്തെ ഉള്ളൂ. ഇവിടെ എല്ലാം ശരിയാണ് ..മൊബൈല്‍ എടുത്തു ഡേറ്റ് നോക്കി...എന്‍റെ കണ്ണ് തള്ളി പോയി..ഞാന്‍ ട്രെയിനില്‍ കേറിയ അതെ ദിവസം തന്നെ..അതെങ്ങിനെ സംഭവിച്ചു...എനിക്കൊന്നും മനസ്സിലാകുന്നില്ല...കൂട്ടരേ നിങ്ങള്ക്ക് വല്ലതും മനസ്സിലായോ? ഞാന്‍ കുത്തിയിരുന്ന് ഒന്നാകെ വിലയിരുത്തി...ഒടുവില്‍ എനിക്ക് എല്ലാം മനസ്സിലായി....ഞാന്‍ ഉച്ചക്ക് ഉറങ്ങിയ ഉറക്കം ഉണര്നപ്പോള്‍ ഞാന്‍ വിചാരിച്ചു നേരം വെളുത്തു എന്ന്....
ഞാന്‍ അയാളോട് പറഞ്ഞു....സാരി ചേട്ടാ ഒരു ഊണ്. അത് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി..എന്ത് കൊണ്ടാണ് ഞാന്‍ ബ്രഷ് ചെയ്യാന്‍ പോയപ്പോള്‍ എല്ലാവരും എന്നെ കണ്ണ് തുറപ്പിച്ചു നോക്കിയതെന്ന്...ഞാന്‍ ആകെ ചമ്മി പോയി...എങ്ങിനെ ഇനി മറ്റുള്ളവരുടെ മുകത്ത് നോക്കും ...ഞാന്‍ പതുക്കെ തല വെട്ടിച്ച് എല്ലാവരെയും നോക്കി...എല്ലാവരും ഓരോന്നില്‍ മുഴുകിയിരിക്കുന്നു...ഭാഗ്യം..അവര് അത് മറന്നു എന്ന് തോനുന്നു...അത് ആലോചികുമ്പോള്‍ എനിക്ക് ഇരിക്ക പൊരുതി ഇല്ല ..ഞാന്‍ വേഗം എന്‍റെ അപ്പര്‍ ബിര്ത്തിലേക്ക്( വാസ സ്ഥലം) പോയി....
പനവേല്‍ കഴിഞ്ഞു...ഒറ്റ പെന്കുടികളും കേറിയില്ല...അതല്ലെങ്കിലും അങ്ങിനെ തന്നെയേ വരൂ. അതിനും ഭാഗ്യം വേണം. ഇനി താഴെ ഇരുന്നിട്ട് കാര്യമില്ല..അത്യാവശ്യം സാധനങ്ങള്‍ എടുത്തിട്ട് ഞാന്‍ എന്‍റെ വാസ സ്ഥലത്തേക്ക് യാത്രയായി.( അപ്പര്‍ ബര്‍ത്ത്)..നല്ല ക്ഷീണം ഉണ്ട്..ഇന്നലെ ഉറങ്ങിയിട്ടിലല്ലോ ..ഞാന്‍ എന്‍റെ ഇംഗ്ലീഷ് നോവല്‍ എടുത്തു...എല്ലാവരും എന്നെ നോക്കുന്നു...ഞാന്‍ വായിച്ചു തുടങ്ങി...നോവലിലെ ഇംഗ്ലീഷ് അത്ര പോര ..കാരണം നേരത്തെ ഞാന്‍ സൂചിപ്പിച്ച പോലെ അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് തന്നെ .ഒന്നും മനസ്സിലാവുന്നില്ല..വളരെയധികം കഥ പാത്രങ്ങള്‍ വരാന്‍ തുടങ്ങി...അപ്പോള്‍ ആദ്യത്തെ ആള്‍കാരെ മറന്നു...വീണ്ടും ഞാന്‍ തുടക്കം മുതല്‍ വായിക്കാന്‍ തുടങ്ങി...കഷ്ടപ്പെട്ട് നാല് പേജ് വായിച്ചു..ഞാന്‍ വല്ലാതെ ക്ഷീണിച്ചു ..ബുക്ക് മടക്കി ബാഗില്‍ വച്ച്..ഞാന്‍ ഒന്ന് ഉറങ്ങി...വളരെ നന്നായി തന്നെ ഉറങ്ങി...
ചായ ചായ എന്ന് കേട്ടാണ് ഉറക്കമുണര്‍ന്നത്‌ ..നേരം വെളുത്തു വരുന്നതെ ഉള്ളൂ.ഞാന്‍ താഴോട്ടിറങ്ങി..ബ്രഷ് , ടൂത്ത് പേസ്റ്റ് എന്നിവ എടുത്തു ബ്രഷ് ചെയ്യാന്‍ പോയി...അപ്പോള്‍ എല്ലാവരും എന്നെ തുറിച്ചു നോകുന്നു...ഞാന്‍ മൈന്‍ഡ് ചെയ്തില്ല...ഞാന്‍ ഗമയില്‍ ബ്രഷ് ചെയ്യാന്‍ പോയി...ബ്രുഷിന്ഗ് തുടങ്ങി.. അപ്പോളും വാതില്‍ക്കല്‍ നില്‍ക്കുന്ന ഒന്ന് രണ്ടു പേരും എന്നെ തുറിച്ചു നോക്കുന്നു...ഇവര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..ഞാന്‍ മനസ്സില്‍ ഓര്‍ത്തു..ആദ്യമായി കാണുന്ന പോലെ..

എനിക്ക് അത് ഓര്‍ക്കാനേ വയ്യ......അയ്യേ ...ച്ചെ......

Tuesday, March 10, 2009

AXIS BANK-ile kundaamandikal


ഹായ്.. സുഹൃത്തുക്കളെ ...... എന്‍റെ first സ്റ്റോറി " എന്‍റെ കഥന കഥ " സൂപ്പര്‍ ഹിറ്റ് ആകിയ എല്ലാവര്‍കും എന്‍റെ നമോവാകം .....
ആരാധകരുടെ നിരന്ധരമായ റിക്വസ്റ്റ് മാനിച്ചു കൊണ്ട് ഞാന്‍ എന്‍റെ mumbai അനുഭവങ്ങളില്‍ നിന്നും കീറി മാന്തി പറിച്ചെടുക്കുന്ന ഒരു എട് ഇവിടെ പകര്‍ത്തുകയാണ് .....
"Pls റീഡ് "പൂരാ " in hindi meaning......means Full......"

" AXIS BANK-ile kundaamandikal "

Location : AXIS BANK Nariman Pt. Branch.. Starring : Njan , Bank Account Sectionile Lady..., Villain : ഇല്ല... ഈ കഥയ്ക്ക് മുന്‍പ് നിങ്ങള്‍ക്ക് എന്നെ കുറിച്ച് മനസ്സിലാകെണ്ട്ടതുണ്ട് ...ഞാന്‍ ഒരു കൊച്ചു കുട്ടിയാണ് ..നിഷ്കളങ്കാന്‍ ..ലോലന്‍ .. Responsibilities എടുക്കത്തവന്‍ ആയിരുന്നു ...( ippo angine alla).. ഞങ്ങളുടെ റൂമില്‍ total 5 peru (Baneesh,Shanavas,Njan,Dileepan & Santhosh)ഉണ്ടായിരുന്നു...അതില്‍ രണ്ടു പേരാണ് എല്ലാ responsibilitiesum edithirunnathu (Aadyathe randu peru....Current Bill, Cooking,Money ട്രാന്‍സ്ഫര്‍ ..എല്ലാം...എന്‍റെ കിട്ച്ചനിലെ joly washing ആയിരുന്നു...I was not knowing cooking then...But ഇപ്പൊ ഞാന്‍ പുലി ആണ്..(Specialised in Saambaar ) Waasing മടുത്തു ഞാന്‍ cooking തുടങ്ങി...പരിപ്പ് curry വച്ച് ...എനിക്ക് ഇഷ്ടമായി ..വേറെ ഒരുത്തനും ഇഷ്ടമായില്ല ...Americayil നിന്നും വരെ വിലക്ക് വന്നു...ഇനി മേലാല്‍ Dal Curry(പരിപ്പ്) വച്ച് പോവരുത് .... അതും അങ്ങിനെ നിന്നു.....ഇപ്പൊ എന്‍റെ roommates എല്ലാം പോയി..ഒരാളൊഴിച്ച് Mr‍.Santhosh...( എന്‍റെ cooking കാരണം അല്ല കേടോ ...) 2 yr bond was over..they went to Kerala...So only Two numbers in room... മറ്റവന്‍ കഴിഞ്ഞ മാസത്തെ rent കൊടുക്കാതെ നാട്ടിലേക്ക് പോയി..എന്നിടൊരു message,,," ഡാ vishnooo ownerude accountilekku 2800/- rs transfer ചെയ്യൂ ..account no...." അയാളുടെ account Axis bankil aanu..എന്‍റെ ICICI Bankilum...ഇന്നേ വരെ Internet Banking നടത്തിയിട്ടില്ല ...അത് കൊണ്ട് ഒരു വൈക്ലബ്യം ...Bankil പോയിട്ട് transfer ചെയ്യുന്നതായിരിക്കും ഉത്തമം ... കാലത്ത് കുറച്ചു നേരത്തെ ഇറങ്ങി .....Axis Bank തെടിപ്പിപിടിച്ചു ...... Door തുറന്നു ....Account Sectn..കാണാനില്ല ...ഞാന്‍ ഒരാളോടു ഗമയില്‍ ചോദിച്ചു " Where is account Section?" അയാള് കായ്‌ ചൂണ്ടികൊണ്ട്‌ പറഞ്ഞു..." there" Ok Thanx പറഞ്ഞു ഞാന്‍ അങ്ങോട്ടേക്ക് നടന്നു .... ഞാന്‍ തുടങ്ങി. aa lediyodu ..." I hv to transfer some money to this account" അവള് എന്നോട് പറഞ്ഞു...." Slips are three..Pls fill up " എന്‍റെ masterpiece ആയ Thanx പറഞ്ഞു ഞാന്‍ slip ഉള്ള സ്ഥലത്തേക്ക് നടന്നു... Tablil red, green,yellow, blue കളറില്‍ slips... ഞാന്‍ ഒന്ന് പതറി ...പിന്നെ ഞാന്‍ വിചാരിച്ചു ..ബന്ങിക്ക് വച്ചിരിക്കുകയായിരിക്കും ....ഞാന്‍ കറക്കി കുത്തി red( colour ippo ഓര്‍മയില്ല ) എടുത്തു ... Formil കുറെ അധികം സാധനങ്ങള്‍ ചോദിക്കുന്നു ....ധൈര്യം kai വിടാതെ ഞാന്‍ തുടങ്ങി.... "name".എന്‍റെ filll up ചെയ്തു...accunt no...ownerude no. കൊടുത്തു ...sign എന്‍റെ ....amount fill up ചെയ്തു..... ladykku കൊണ്ടു കൊടുത്തു.....lady കമ്പ്യൂട്ടറില്‍ feed ചെയ്തു തുടങ്ങി....account no...type ച്യ്തപ്പോള്‍ that was savings...avalu പറഞ്ഞു...." this is savings account"..this form is for Current Account... Appo എനിക്ക് പുടി കിട്ടി...oro colourinum ഇങ്ങനത്തെ സംബവങ്ങളുണ്ട് ..അല്ലാതെ ബങ്ങിക്ക് അല്ല...ഞാന്‍ ചോദിച്ചു മനസ്സിലാകി proper colour ഫോറം എടുത്തു..fill up ചെയ്യാന്‍ തുടങ്ങി...ithu രണ്ടാമത്തെ fill up ആണു... കഷ്ടപ്പെട്ട് fill up ചെയ്തു വീണ്ടും aa പെണ്ണും പിള്ളക്ക് കൊണ്ടു കൊടുത്തു.... അവിടെ account no ..ownerindeyum name എന്റെയും ആയിരുന്നു...അവിടെയും aa lady എന്നെ പിടിച്ചു ..പെണ്ണ് ചോദിച്ചു..." account is not matching with ur name" Njan പറഞ്ഞു എങ്ങിനെ match ആവും ...account no..ownerinde ആണു....അപ്പൊ lady പറഞ്ഞു...Account holderude പേരാണ് അവിടെ വേണ്ടത് .... ഞാന്‍ പറഞ്ഞു" ഓഹോ അങ്ങിനെ ആണല്ലേ ..നേരത്തെ പറഞ്ഞാല്‍ പോരെ"...aa formum കീറി waste bucketil എറിഞ്ഞു .... മൂനാമതും form എടുത്തു fill up ചെയ്തു തുടങ്ങി...Account holderude പേര് തന്നെ add ചെയ്തു..Patil അതാണ്‌ ownerude പേര്.. Aa lady പിന്നെയും മക്കിട്ടു കേറാന്‍ വന്നു.." പൂരാ naam bathaavo" ഞാന്‍ പറഞ്ഞു..Patil..ലവല് വീണ്ടുമം ..." mumbai mein bohuth patils hai..poora naam kya? agar galathu account mein gaya tho?" അതും സാരിയാണ് .....നാശം പിടിക്കാന്‍ ...ഇനി അയാളുടെ full name അറിയണം .. ഞാന്‍ ownere വിളിച്ചു .." Sir, aapkaa poora nam kya hai?" അയാള് police ആണു.... അയാള് എന്നോട്..." poora naam kiske liye..account no. kaafi hai..." ഞാന്‍ അയാളോട് full story പറഞ്ഞു..ok..അയാള് എനിക്ക് msg അയച്ചു തന്നു ...." vikas pratap patil"..ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..കുറച്ചു കൂടി പേര് ചെര്കാംയിരുന്നു ഇയാള്‍ക്ക് ...ഓരോരോ പേരുകള്‍ ഞാന്‍ നാലാമത്തെ form എടുത്തു fill up ചെയ്തു തുടങ്ങി......എന്‍റെ മാനം പോയി തുടങ്ങി ...ഞാന്‍ fifth gearil നിന്നും കുത്തനെ first gearilekku വീണു ...കാലം maati pidichu..Hindiyil paranju thudangi...." mein first time transfer kar rahe ഹി , ഹായ് , ഹോ .." ആ പെണ്ണിന് ചിരി വന്നു തുടങ്ങി..... Vikas pratap patil....OK ..now is correct...അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി ....എല്ലാ പ്രോബ്ലെമ്സും തീര്നു .... പിന്നെയും ആ പെണ്ണും പിള്ള എന്തോ പറയുന്നു...." poora fill up karo" ഇനി ഇപ്പൊ എന്താണാവോ ... നിങ്ങള്‍ക്ക് അറിയാമായിരിക്കും ...ഒരു option കൂടി ഉണ്ട് ....നമ്മള് കൊടുക്കുന്ന notes എത്ര ഉണ്ടെന്നു അറിയാന്‍..Ex...1000/-.......1 500/-.....2..etc....500nde nottu എത്ര ഉണ്ടെന്നു അറിയാന്‍... എനിക്ക് അന്ന് ഇതാരിയാമായിരുന്നില്ല ...ചോദിക്കാനും മടി ....ഞാന്‍ conclusionil എത്തി chernu....ചുമ്മാ നമ്മള് കൊടുത്ത amount അറിയാനായിരിക്കും ... ഞാന്‍ എളുപ്പ വഴിക്ക് 1000...2nos.....500..1 no..100....3 nos....Total 2800/- ..എങ്ങിനെയുണ്ട്‌ ബുദ്ധി ... Fill up ചെയ്തു കൊടുത്തപ്പോള്‍ Lady പിന്നെയും 1000 thinde note ഒരെണ്ണം ഉള്ളോ .....അവള് പറഞ്ഞു അങ്ങിനെ അല്ല...പറഞ്ഞു തന്നു....അപ്പൊ ഞാന്‍ വീണ്ടും ചമ്മി ... ഞാന്‍ അന്ചാമത്തെ form fill up ചെയ്തു കൊടുത്തു...പ്രാര്‍ത്ഥിച്ചുകൊണ്ട് ..ഇനി ഒന്നും പറയരുതേ ...ഭാഗ്യം എല്ലാം സാരിയായി ....Account transfer ചെയ്തു... Lady ചിരിച്ചു കൊണ്ടു പറഞ്ഞു..." aadha gande mein transfer ho jayega" Ok..thanx പറഞ്ഞു ഞാന്‍ നടന്നു തുടങ്ങി....Door തുറക്കുമ്പോള്‍ ഞാന്‍ ആകെ അവസനായിരുന്നു .... ICICI Bankil njan പുലിയാണ് ..ഇത് Axis Bank ആയി പോയി..അല്ലെങ്കില്‍ കാണാമായിരുന്നു ...ഹഹാ ...അതെ സത്യമായിട്ടും .. അതാണ്‌ പറയുന്നത് ...ഓരോരുത്തരും അവരുടെ തട്ടകത്തില്‍ പുലികളാണ് ...OK ..മനസ്സിലായോ ... ഇനി ഞാന്‍ ഈ മണ്ടത്തരം കാണിക്കില്ല ....ഞാന്‍ പഠിച്ചു കൂട്ടുകാരെ ..പലതും .... Like this, My Life is going on here .....................(ഇങ്ങനെ ഓരോന്ന് പഠിച്ചു ഞാന്‍ മുന്നേറുന്നു .....ha ha ha ha)